- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരവിനൊരുങ്ങി എ ആർ റഹ്മാൻ; പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയുള്ള റഹ്മാന്റെ തിരിച്ച് വരവ് ആഘോഷമാക്കാൻ ആരാധകർ
ദുബായ്: 25 വർഷത്തെ ഇടവേളക്ക് ശേഷം എ.ആർ റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ജേതാവിന്റെ മലയാളത്തിലേക്കുള്ള പുനപ്രവേശനം. ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ റഹ്മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകരോ റഹ്മാനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ആട് ജീവിതം എനന നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 3ഡി മിഴിവോടെ നിർമ്മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. എല്ലാം മേഖലയിലുമെന്നത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി പറഞ്ഞിരുന്നു. പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമി
ദുബായ്: 25 വർഷത്തെ ഇടവേളക്ക് ശേഷം എ.ആർ റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ജേതാവിന്റെ മലയാളത്തിലേക്കുള്ള പുനപ്രവേശനം.
ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ റഹ്മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇതുസംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകരോ റഹ്മാനോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ആട് ജീവിതം എനന നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 3ഡി മിഴിവോടെ നിർമ്മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. എല്ലാം മേഖലയിലുമെന്നത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി പറഞ്ഞിരുന്നു.
പ്രതികൂല സാഹചര്യങ്ങളിൽ മരുഭൂമിയിലെ ഏകാന്തവാസവും ,നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്റെ ഈ നോവൽ ആസ്വാദകരിലെത്തിയത്. അടുത്തറിഞ്ഞ ജീവിതത്തെ ആധാരമാക്കി ബെന്യാമിൻ ഒരുക്കിയ നോവലായിരുന്നു ആടുജീവിതം. കാഴ്ചയും തന്മാത്രയും ഭ്രമരവും പ്രണയവും ഒരുക്കി മലയാളിയെ വിസ്മയിച്ച ബ്ളെസ്സി വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിച്ച പ്രൊജക്ടായിരുന്നു
പൃഥ്വിരാജിനെയും പിന്നീട് വിക്രമിനെയും നായകസ്ഥാനത്ത് പരിഗണിച്ച സിനിമ ഒടുവിൽ പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിക്കുകയായിരുന്നു. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടുജീവിതം നിർമ്മിക്കുന്നത്. ചിത്രം 2018ൽ പൂർത്തിയാകും. ബോളിവുഡിലെ മുൻനിര ഛായാഗ്രാഹകനായ കെ യു മോഹനനാണ് ആടുജീവിതം ക്യാമറയിൽ പകർത്തുന്നത്. ജെ.സി ദാനിയേലിനും,മൊയ്തീനും പിന്നാലെ ഒരു ജീവിച്ചിരുന്ന കഥാപാത്രമായി വീണ്ടും സ്‌ക്രീനിലെത്തുകയാണ് പൃഥ്വിരാജ്.
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ അടിമപ്പണി ചെയ്യേണ്ടി നജീബിനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലാവും ചിത്രീകരണം



