- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥിരാജ് നായകനായ ആടുജീവിതത്തിന്റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കും; ത്രിഡി മിഴിവോടെ നിർമ്മിക്കുന്ന ചിത്രം പുറത്തിറങ്ങുന്നത് മലയാളം തമിഴ് ഹിന്ദി ഭാഷകളിൽ
നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്റെ 'ആടുജീവിതം' ബ്ലെസി സിനിമയാക്കുന്ന കാര്യം മുമ്പേ വാർത്തകൾ വന്നിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അത് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ സിനിമ ഉടൻ വെള്ളിത്തിരയിലെത്തുമെന്നും സിനിമയുടെ ചിത്രീകരണം അടുത്ത ജൂണിൽ ആരംഭിക്കുമെന്നും സംവിധായകൻ ബ്ലെസി അറിയിച്ചു. ചിത്രത്തിലെ നായക കഥാപാത്രം നജീബായി അഭിനയിക്കുന്നത് പൃഥിരാജാണ്. ആട് ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 3ഡി മിഴിവോടെ നിർമ്മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. എല്ലാം മേഖലയിലുമെന്നത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി പറഞ്ഞു. ചിത്രത്തിനായി പൃഥിരാജ് കിടിലൻ മെയ്ക്കോവർ നട്ടത്തേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൈസ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് പൃഥിരാജിപ്പോൾ. മമ്മൂട്ടി നായകനാകുന്ന ഗ്രേറ
നജീബെന്ന പ്രവാസിയുടെ അതിജീവനത്തിന്റെ കഥ നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്റെ 'ആടുജീവിതം' ബ്ലെസി സിനിമയാക്കുന്ന കാര്യം മുമ്പേ വാർത്തകൾ വന്നിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അത് നീണ്ട് പോകുകയായിരുന്നു. ഇപ്പോൾ സിനിമ ഉടൻ വെള്ളിത്തിരയിലെത്തുമെന്നും സിനിമയുടെ ചിത്രീകരണം അടുത്ത ജൂണിൽ ആരംഭിക്കുമെന്നും സംവിധായകൻ ബ്ലെസി അറിയിച്ചു. ചിത്രത്തിലെ നായക കഥാപാത്രം നജീബായി അഭിനയിക്കുന്നത് പൃഥിരാജാണ്.
ആട് ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുന്ന കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. 3ഡി മിഴിവോടെ നിർമ്മിക്കുന്നചിത്രം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുക. എല്ലാം മേഖലയിലുമെന്നത് പോലെ കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി പറഞ്ഞു.
ചിത്രത്തിനായി പൃഥിരാജ് കിടിലൻ മെയ്ക്കോവർ നട്ടത്തേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൈസ്റ്റോറി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്താണ് പൃഥിരാജിപ്പോൾ. മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ്ഫാദർ എന്ന സിനിമ നിർമ്മിക്കുന്നതും പൃഥിരാജാണ്.ആർഎസ് വിമൽ ഒരുക്കുന്ന കർണ്ണന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും ആടുജീവിതം ആരംഭിക്കുക. വിദേശ ടെക്നീഷ്യന്മാരുടെ സഹായത്തോടെ ഒരുക്കുന്ന ആടുജീവിതം നിർമ്മിക്കുന്നത് ജിഎ ഫിലിം കമ്പനിയാണ്. പൃഥിരാജിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ത ചലച്ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആടുജീവിത ത്തിന്റെ പോസ്റ്റർ ഇതിനോടകം ആരാധകർ തെയ്യാറാക്കിയിടുണ്ട്