കൊച്ചി: മലയാളി മനസുകളെ ഏറെ സ്വാധീനിച്ച നോവലാണ് ബെന്ന്യാമിൻ എഴുതിയ ആടുജീവിതം. ഈ ചിത്രം സിനിമയാക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് സംവിധായകൻ ബ്ലെസ്സിയാണ്. പലവിധ കാരണങ്ങൾ കൊണ്ട് വൈകിയ ചിത്രം ചിത്രികരിക്കാൻ ഒരുങ്ങുകയാണ്. സിനിമയുടെ ഷൂട്ടിങ് അടുത്തവർഷം ഫെബ്രുവരിയോടെ ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഏറെ അധ്വാനം ചെയ്യേണ്ട സിനിമ ആയതിനാൽ അതിനുള്ള മുന്നൊരുക്കങ്ങളിലാണ് രാജു.

ഫെബ്രുവരിയിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കയാണ്. ഈ സിനിമക്ക് വേണ്ടി നല്ലവണ്ണം മെലിയണം എന്നുള്ളതിനാൽ അതിന് വേണ്ടിയുള്ള ശ്രമങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകും. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ഇതിന് മുമ്പ് ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. ഈ തിരക്കുകൾക്ക് ശേഷമാണ് ആടുജീവിതത്തിന്റെ തിരക്കിലേക്ക് താരം കടക്കുക.

നേരത്തെ ബെന്യാമിന്റെ ഹിറ്റ് നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉപേക്ഷിച്ചുവെന്ന വാർത്തകൾക്കെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിൽ നജീബിന്റെ വെല്ലുവിളി നിറഞ്ഞ വേഷം ചെയ്യേണ്ട പൃഥ്വി. പൃഥ്വിരാജ് ഡേറ്റ് നൽകാത്തതിനാൽ ചിത്രം ഉപേക്ഷിച്ചുവെന്നാണ് വാർത്തകൾ വന്നത്. എന്നാൽ, സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും 2019 മാർച്ച് 31 വരെ പല ഘട്ടങ്ങളിലാണ് സിനിമയ്ക്ക് ഡേറ്റ് നൽകിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

ഈ ഇടവളയിൽ മോഹൻലാൽ നായകനാവുന്ന ലൂസിഫർ പൂർത്തിയാക്കാനാണ് പദ്ധതിയുടുന്നത്. പത്ത് ദിവസം മുൻപ് തന്നെ സംവിധായകൻ ബ്ലെസ്സിയെ കാണുകയും ചിത്രീകരണത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. സിനിമയുടെ തിരക്കഥ ഗംഭീരമായി പൂർത്തിയാക്കിഴിഞ്ഞു. ഈ ചിത്രത്തിനുവേണ്ടി ലോകോത്തര ടെക്‌നീഷ്യന്മാരുടെ ഒരു നിര തന്നെ ഒരുക്കിയതായാണ് പൃഥ്വിാജ് പറഞ്ഞത്.