- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളെ ലക്ഷ്യമിട്ട് ത്രില്ലറുമായി ജയറാമും കണ്ണൻതാമരക്കുളവും വീണ്ടും എത്തുന്നു; ഷാപ്പ് കറിയിൽ ജയറാം പുതിയ ലുക്കിൽ
തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ സിനിമകൾക്കു ശേഷം ജയറാമും സംവിധായകൻ കണ്ണൻ താമരക്കുളവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. മുമ്പ് ഒരുക്കിയ സിനിമകളിൽ നിന്നും വ്യത്യസ്തമായി യുവാക്കളെ ലക്ഷ്യമിട്ട് ത്രില്ലറായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന. ഷാപ്പു കറി എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരു നൽകിയിരിക്കുന്നത്. ജയറാം, പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലായിരിക്കും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുക യെന്നും സംവിധായകൻ വെളിപ്പെടുത്തി. ജയറാമിനെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ഒക്ടോബറിൽ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.അതിനിടെ, ആടുപുലിയാട്ടം തമിഴിലും തെലുങ്കിലും റിലീസിന് ഒരുങ്ങുകയാണ്. തമിഴിൽ സെന്പക കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസമാണ് തീയേറ്ററുകളിൽ എത്തുന്നത്. തെലുങ്കിലെ സിനിമയുടെ അവകാശം വാങ്ങിയത് മലയാളത്തിൽ അഭിനയിച്ച നടി രമ്യാ കൃഷ്ണനാണ്. രമ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാതംഗി എന്നാണ് സിനിമയ്ക്കും പേരു നൽകിയിരിക്കുന്

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ സിനിമകൾക്കു ശേഷം ജയറാമും സംവിധായകൻ കണ്ണൻ താമരക്കുളവും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. മുമ്പ് ഒരുക്കിയ സിനിമകളിൽ നിന്നും വ്യത്യസ്തമായി യുവാക്കളെ ലക്ഷ്യമിട്ട് ത്രില്ലറായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന.
ഷാപ്പു കറി എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരു നൽകിയിരിക്കുന്നത്. ജയറാം, പ്രേക്ഷകർ ഇതുവരെ കാണാത്ത രൂപത്തിലായിരിക്കും ഈ സിനിമയിൽ പ്രത്യക്ഷപ്പെടുക യെന്നും സംവിധായകൻ വെളിപ്പെടുത്തി. ജയറാമിനെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി സിനിമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.
ഒക്ടോബറിൽ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.അതിനിടെ, ആടുപുലിയാട്ടം തമിഴിലും തെലുങ്കിലും റിലീസിന് ഒരുങ്ങുകയാണ്. തമിഴിൽ സെന്പക കോട്ടൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത മാസമാണ് തീയേറ്ററുകളിൽ എത്തുന്നത്. തെലുങ്കിലെ സിനിമയുടെ അവകാശം വാങ്ങിയത് മലയാളത്തിൽ അഭിനയിച്ച നടി രമ്യാ കൃഷ്ണനാണ്. രമ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാതംഗി എന്നാണ് സിനിമയ്ക്കും പേരു നൽകിയിരിക്കുന്നത്.

