- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധായകനാകുന്ന ചിത്രം ആകാശമിഠായി ഉടൻ തിയറ്ററുകളിൽ; ജയറാമും ഇനിയയും ഒന്നിക്കുന്ന ചിത്രം പറയുന്നത് കുടംബ ബന്ധങ്ങളുടെ കഥ
പ്രശസ്ത തമിഴ് നടനും സംവിധായകനും ആയ സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയുന്ന സിനിമ ആകാശമിഠായി ഉടൻ തിയറ്ററുകളിൽ എത്തും . ഒപ്പം,ശിക്കാർ എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ സമുദ്രക്കനിയും മലയാളത്തിന്റെ പ്രിയസംവിധായകൻ എം.പത്മകുമാറും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ജയറാം, ഇനിയ, കലാഭവൻ ഷാജോൺ, സരയു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . വർണചിത്ര ബിഗ്സ്‌ക്രീന്റെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത് . തിരക്കഥ - കെ. ഗിരീഷ്‌കുമാർ, ഛായാഗ്രഹണം - അഴകപ്പൻ, സംഗീതം - മൻസൂർ അഹമ്മദ്, ഗാനരചന - റഫീഖ് അഹമ്മദ് . ചിത്രത്തിൽ അനിൽ മുരളി, ഇർഷാദ് അലി, സുരേഷ് കൃഷ്ണ, സോനാ ജി നായർ, യുവലക്ഷ്മി, നന്ദന വർമ്മ, ആകാശ് മോഹൻ, അർജുൻ, ഷാരോൺ, മോഹൻ ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കുടംബങ്ങളിൽ രക്ഷിതാക്കളും മക്കളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥപറയുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ജയറാം എന്ന കുടുംബനായകന്റെ ശക്തമായ തിരിച്ചുവരവ് കൂടി ആയിരിക്കും ആകാശമിഠായിലൂടെ നാം കാ
പ്രശസ്ത തമിഴ് നടനും സംവിധായകനും ആയ സമുദ്രക്കനി ആദ്യമായി മലയാളത്തിൽ സംവിധാനം ചെയുന്ന സിനിമ ആകാശമിഠായി ഉടൻ തിയറ്ററുകളിൽ എത്തും . ഒപ്പം,ശിക്കാർ എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിലെത്തിയ സമുദ്രക്കനിയും മലയാളത്തിന്റെ പ്രിയസംവിധായകൻ എം.പത്മകുമാറും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ജയറാം, ഇനിയ, കലാഭവൻ ഷാജോൺ, സരയു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
വർണചിത്ര ബിഗ്സ്‌ക്രീന്റെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത് . തിരക്കഥ - കെ. ഗിരീഷ്‌കുമാർ, ഛായാഗ്രഹണം - അഴകപ്പൻ, സംഗീതം - മൻസൂർ അഹമ്മദ്, ഗാനരചന - റഫീഖ് അഹമ്മദ് . ചിത്രത്തിൽ അനിൽ മുരളി, ഇർഷാദ് അലി, സുരേഷ് കൃഷ്ണ, സോനാ ജി നായർ, യുവലക്ഷ്മി, നന്ദന വർമ്മ, ആകാശ് മോഹൻ, അർജുൻ, ഷാരോൺ, മോഹൻ ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കുടംബങ്ങളിൽ രക്ഷിതാക്കളും മക്കളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥപറയുന്ന ചിത്രം ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ജയറാം എന്ന കുടുംബനായകന്റെ ശക്തമായ തിരിച്ചുവരവ് കൂടി ആയിരിക്കും ആകാശമിഠായിലൂടെ നാം കാണാൻ പോകുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മാസ്മരിക ശബ്ദത്തിൽ വന്ന മോഷൻ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു.
മോഹൻലാൽ, സൂര്യ, ഇളയരാജ, പ്രിയദർശൻ, എ ആർ മുരുകദാസ്, കെ എസ് രവികുമാർ, ജയം രവി, മേജർ രവി, ഗൗതം മേനോൻ, വിശാൽ, മഞ്ജു വാരിയർ എന്നിവരുൾപ്പെട്ട പ്രോമോ വീഡിയോസ് വൈകാതെ പുറത്തിറങ്ങും.