ലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മാജിക്കൽ വോയ്‌സിൽ ആകാശ മിഠായുടെ മോഷൻ പോസ്റ്റർ എത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ വരികളാണ് മോഹൻലാൽ മോഷൻ പോസ്റ്ററിൽ പറയുന്നത്. 'അന്നേരം കേശവൻ നായരും സാറാമ്മയയും തങ്ങൾക്ക് ജനിക്കാനക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവർ ചെറിയ കടലാസു തുണ്ടുകളിൽ പേരുകൾ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവൻ നായരും എടുത്തു.കേശവൻ നായർ കടലാസു കഷ്ണം വിതുർത്തു നോക്കി പ്രഖ്യാനം ചെയ്തു: മിഠായി. സാറാമ്മയും വിതുർത്തു നോക്കി പതിയെ പറഞ്ഞു: ആകാശം. ഒടുവിൽ അവർ ഉറപ്പിച്ചു ആകാശമിഠായി'.- ലാലിന്റെ പതിഞ്ഞ സ്വരത്തിലുള്ള ബഷീർ വാക്യം തീരുന്നിടത്താണ് ചിത്രത്തിന്റെ ടൈറ്റിൽ തെളിയുന്നത്..

തന്റെ പുതിയ സിനിമയ്ക്ക് ആ മാജിക്കൽ വോയ്‌സ് സമ്മാനിച്ച ലാലേട്ടന് നന്ദി പറഞ്ഞുകൊണ്ട് ജയറാം തന്നെയാണ് ഫെയ്‌സബുക്കിലൂടെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്.ഇന്ന് ആകാശമിഠായി എന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ ലോഞ്ചിങ് ആയിരുന്നു. അത് ഇത്രത്തോളം ജനങ്ങളിൽ എത്താൻ കാരണം അല്ലെങ്കിൽ അത്ര വലിയ ഹിറ്റാവാൻ കാരണം അതിന് പിന്നിലുള്ള മാസ്മരികമായ ശബ്ദമാണ്. അത് മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ്. ഈ മാജിക്കൽ വോയ്‌സിന് ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകരും നന്ദി അറിയിക്കുന്നു. താങ്ക് യു ലാലേട്ടാ... താങ്ക് യു സോമച്ച്. ആ മാജിക്കൽ വോയിസിന് എന്ന് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ജയറാം വ്യക്തമാക്കി.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ആകാശമിഠായി. സമുദ്രക്കനി തന്നെ തമിഴിൽ സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. തമിഴിൽ സമുദ്രക്കനി ചെയ്ത വേഷമാണ് മലയാളത്തിൽ ജയറാം അഭിനയിക്കുന്നത്. വരലക്ഷ്മി ശരത്കുമാറാണ് നായിക. ഇനിയ, ഇർഷാദ്, നന്ദന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.