കൊച്ചി: ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടി തന്ന ആളൊരുക്കത്തിലെ പാട്ട് പ്രേക്ഷകരിലെത്തി. ഒരിടത്തൊരു പുഴയുണ്ടെ ഒഴുകാതെ വയലേല എന്ന ഗാനമാണ് റിലീസ് ചെയ്തത്.

റോണി റാഫേൽ സംഗീതം നിർവഹിച്ച് അജേഷ് ചന്ദ്രൻ എഴുതിയ ഗാനം പാടിയിരിക്കുന്നത് വിദ്യാധരൻ മാസ്റ്ററാണ്. നീണ്ടകാലത്തിന് ശേഷമാണ് ഇന്ദ്രൻസിനായി വിദ്യാധരൻ മാസ്റ്റർ പാടുന്നത്. മുമ്പ് കഥാവശേഷൻ എന്ന ചിത്രത്തിൽ ഇന്ദ്രൻസ് അഭിനയിച്ച കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്ന ഗാനം പാടിയത് വിദ്യാധരൻ മാസ്റ്ററായിരുന്നു.

മാർച്ച് 29 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്.

കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാർ ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത്. മറ്റു അഭിനേതാക്കൾ : ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സന്ദീപ്.സാംലാൽ പി തോമസാണ് ക്യാമറ.