കൊച്ചി: നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആളൊരുക്കത്തിലെ പുതിയ ട്രെയിലറെത്തി. മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിച്ചിരിക്കുന്നത്.

ഓട്ടൻ തുള്ളൽ കലാകാരനായ പപ്പുപിഷാരടി പതിനാറു വർഷം മുമ്പ് വീടുവിട്ടിറങ്ങിയ മകനെത്തേടി നടത്തുന്ന യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇന്ദ്രൻസിന്റെ തീർത്തും വേറിട്ട കഥാപാത്രമാണു ആളൊരുക്കത്തിൽ കാണാനാകുക. കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത്.

ചിത്രത്തിൽ ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ, സജിത സന്ദീപ് എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.

സാംലാൽ പി തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു കല്യാണി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. അജേഷ്‌റോ ചന്ദ്രൻ, ഡി യേശുദാസ് എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. സംഗീത സംവിധായകനായ വിദ്യാധരൻ മാസ്റ്റർ ഈ ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നു എന്ന പ്രേത്യേകതയും ഈ ചിത്രത്തിനുണ്ട്.