- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്താക്കലും ആരോപണങ്ങളുമായി ആംആദ്മി സർക്കാർ വീണ്ടും നാണം കെടുന്നു; തിരിച്ചടിയുടെ നേരത്തും തമ്മിൽ തല്ല്; രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന പാർട്ടിക്ക് ഇത് എന്തുപറ്റി?
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിലെ പ്രശ്‌നങ്ങൾ തീരുന്നില്ല. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നത്. അതിനിടെ ഡൽഹിയിലെ എഎപി സർക്കാരിൽ ടൂറിസം, ജലവിഭവ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കപിൽ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഇതോടെ ആപ്പിൽ അരവിന്ദ് കെജ്രിവാൾ പക്ഷവും കുമാർ ബിശ്വാസ് അനുയായികളും തമ്മിലെ ഭിന്നത വ്യാപകമാവുകയാണ്. ഇത് മുതലെടുക്കാൻ ബിജെപിയും ഉണ്ട്. ഇതോടെ പ്രതിസന്ധിയിലാകുന്നത് കെജ്രിവാളിന്റേയും ആപ്പിന്റേയും പ്രതിച്ഛായയാണ്. അതേസമയം, ചില പ്രമുഖ എഎപി നേതാക്കൾ ഉൾപ്പെട്ട വലിയൊരു അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി ഇതുമായി ബന്ധപ്പെട്ട ചില രേഖകൾ അദ്ദേഹത്തിനു കൈമാറിയതായും മിശ്ര അറിയിച്ചു. മന്ത്രിസഭയിൽനിന്ന് പുറത്താക്കുന്ന വിവരം നേരത്തെ പറഞ്ഞിരുന്നില്ല. ഇത് കേജ്‌രിവാൾ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനമാണ്. കാബിനറ്റിനോ എഎപിയുടെ ര
ന്യൂഡൽഹി: ആംആദ്മി പാർട്ടിയിലെ പ്രശ്‌നങ്ങൾ തീരുന്നില്ല. ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാകുന്നത്. അതിനിടെ ഡൽഹിയിലെ എഎപി സർക്കാരിൽ ടൂറിസം, ജലവിഭവ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന കപിൽ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഇതോടെ ആപ്പിൽ അരവിന്ദ് കെജ്രിവാൾ പക്ഷവും കുമാർ ബിശ്വാസ് അനുയായികളും തമ്മിലെ ഭിന്നത വ്യാപകമാവുകയാണ്. ഇത് മുതലെടുക്കാൻ ബിജെപിയും ഉണ്ട്. ഇതോടെ പ്രതിസന്ധിയിലാകുന്നത് കെജ്രിവാളിന്റേയും ആപ്പിന്റേയും പ്രതിച്ഛായയാണ്.
അതേസമയം, ചില പ്രമുഖ എഎപി നേതാക്കൾ ഉൾപ്പെട്ട വലിയൊരു അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി ഇതുമായി ബന്ധപ്പെട്ട ചില രേഖകൾ അദ്ദേഹത്തിനു കൈമാറിയതായും മിശ്ര അറിയിച്ചു. മന്ത്രിസഭയിൽനിന്ന് പുറത്താക്കുന്ന വിവരം നേരത്തെ പറഞ്ഞിരുന്നില്ല. ഇത് കേജ്‌രിവാൾ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനമാണ്. കാബിനറ്റിനോ എഎപിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിക്കോ ഇതിൽ പങ്കില്ലെന്നും മിശ്ര പറഞ്ഞു. ഇത് ആപ്പിലെ പ്രശ്‌നങ്ങൾക്ക് പുതിയ മാനം നൽകുകയാണ്.
ഏറെ പ്രതീക്ഷയോടെയാണ് ഡൽഹിയിൽ ആപ്പ് അധികാരത്തിലെത്തിയത്. ആകെയുള്ള 70 സീറ്റിൽ 67ലും ജയിച്ചു. എന്നാൽ പിന്നീട് അങ്ങോട്ട് പാർട്ടിയിൽ വിവാദങ്ങളായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുല്യനായ എതിരാളിയായി കെജ്രിവാളിനെ കണ്ടിരുന്നവർ പോലും ആപ്പിനെ തള്ളിപ്പറയാൻ തുടങ്ങി. നിരവധി പേർ കളം മാറുകയും ചെയ്തു. ്അതിനിടെ പഞ്ചാബിലും ഗോവയിലും വലിയ തിരിച്ചടിയും ഉണ്ടായി. ഇതിന് പിന്നാലെയാണ് എല്ലാം തകർത്ത് ഡൽഹി തെരഞ്ഞെടുപ്പും കഴിഞ്ഞു പോയത്. ഇതോടെ കെജ്രിവാൾ, കുമാർ ബിശ്വാസ് പക്ഷങ്ങൾ തമ്മിലെ ഭിന്നത രൂക്ഷമായി. ഇതിന് പുതിയ മാനം നൽകുകയാണ് മന്ത്രിയുടെ പുറത്താക്കൽ.
എന്നാൽ തലസ്ഥാന നഗരിയിലെ പല കോളനികളിലും ശുദ്ധജലമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് മന്ത്രിക്കെതിരായ നടപടിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അതേസമയം, പാർട്ടി നേതൃത്വവുമായി അത്ര സ്വരച്ചേർച്ചയിലല്ലാത്ത കുമാർ ബിശ്വാസിനെ പിന്തുണയ്ക്കുന്നതാണ് മിശ്രയെ പുറത്താക്കാൻ കാരണമെന്നാണ് വിവരം. ഡൽഹി ജൽ ബോർഡിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും മിശ്രയെ നീക്കിയിട്ടുണ്ട്. മിശ്രയെ പുറത്താക്കിയതിനൊപ്പം നടത്തിയ മന്ത്രിസഭാ അഴിച്ചുപണിയിൽ നജഫ്ഗഡ് മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയായ കൈലാഷ് ഗേലോട്ടിനെ ജലവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി നിയമിച്ചു.
സീമാപുരി മണ്ഡലത്തിൽനിന്നുള്ള രാജേന്ദ്ര പാലിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കപിൽ മിശ്ര പരമാവധി ശ്രമിച്ചെങ്കിലും സംസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹത്തിനായില്ലെന്ന് സിസോദിയ പറഞ്ഞു. ഈ സാഹചര്യത്തിൽ ജലവകുപ്പ് കൈലാഷ് ഗേലോട്ടിനെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീരുമാനിക്കുകയായിരുന്നുവെന്നും സിസോദിയ അറിയിച്ചു.



