- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമാണിക്യം റിപ്പോർട്ട് തള്ളി കളയരുത്-ആംആദ്മി പാർട്ടി
നിരവധി സ്വദേശ-വിദേശ കമ്പനികൾ പതിനായിരക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശംവച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യ റിപ്പോർട്ട് അട്ടിമറിക്കാൻ സി.പി.എം നേതൃത്വംനടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാർട്ടി ശക്തമായി അപലപിക്കുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാർ ലംഘിച്ചതുമായ എസ്റ്റേറ്റുകൾ ഭൂരഹിതർക്ക് വിതരണംചെയ്യുകയും പൊതു ആവശ്യങ്ങൾക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെവാഗ്ദാനത്തിന്റെ പരസ്യമായ ലംഘനമാണിത്. ചെറുവള്ളിയിൽ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തിൽ അനധികൃതമായികൈമാറിയതാണ് . മൂന്നാറിൽ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനുവേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്. റവന്യുമന്ത്രിപോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കൽ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേർത്തയോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോ ടെയാണെന്ന് മനസിലാക്കുന്നു. ഭൂമാഫിയ സംഘങ്ങളുടെസംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂർണ നിയന്
നിരവധി സ്വദേശ-വിദേശ കമ്പനികൾ പതിനായിരക്കണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശംവച്ചിരിക്കുന്നത് തിരിച്ച് പിടിക്കണമെന്ന രാജമാണിക്യ റിപ്പോർട്ട് അട്ടിമറിക്കാൻ സി.പി.എം നേതൃത്വംനടത്തുന്ന ശ്രമങ്ങളെ ആം ആദ്മി പാർട്ടി ശക്തമായി അപലപിക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാർ ലംഘിച്ചതുമായ എസ്റ്റേറ്റുകൾ ഭൂരഹിതർക്ക് വിതരണംചെയ്യുകയും പൊതു ആവശ്യങ്ങൾക്കു ഉപയോഗിക്കും എന്ന ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെവാഗ്ദാനത്തിന്റെ പരസ്യമായ ലംഘനമാണിത്.
ചെറുവള്ളിയിൽ വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിയും ഇത്തരത്തിൽ അനധികൃതമായികൈമാറിയതാണ് . മൂന്നാറിൽ നിയമവിരുദ്ധമായി നടത്തിയ കൈയേറ്റങ്ങളെ നിയമവിധേയമാക്കുന്നതിനുവേണ്ടിയാണ് മൂന്നാറിന് പ്രത്യേക പദവി എന്ന ആശയം സി.പി.എം മുന്നോട്ട് വെക്കുന്നത്. റവന്യുമന്ത്രിപോലുമറിയാതെ ഭൂമി കൈയേറ്റമൊഴിപ്പിക്കൽ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേർത്തയോഗം ഇത്തരം ചില ഗൂഢ ലക്ഷ്യങ്ങളോ ടെയാണെന്ന് മനസിലാക്കുന്നു.
ഭൂമാഫിയ സംഘങ്ങളുടെസംരക്ഷകരായ ഇടുക്കി സി.പി.എം നേതൃത്വത്തിന്റെ പൂർണ നിയന്ത്രണത്തിലാണ് പിണറായി വിജയൻ എന്ന്‌വ്യക്തമാവുന്നു.ഇടതു മുന്നണി വിശ്വാസം ലംഘിക്കുന്ന ഭൂമാഫിയ സഹായിക്കുന്നതുമായ സി.പി.എം നിലപാടിനെപ്പറ്റിസിപിഐ അടക്കമുള്ള ഘടക കക്ഷികൾ അവരുടെ നിലപാട് വ്യക്ത മാക്കണമെന്ന് ആം ആദ്മി പാർട്ടിഅവശ്യപ്പെടുന്നു