- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉദ്ഘാടന നാടകങ്ങൾ' ഒഴിവാക്കുക - ആം ആദ്മി പാർട്ടി
തോപ്പുംപടിയിലെ പബ്ലിക് ടോയിലെറ്റ് പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാർട്ടിയുടെയും, ജനങ്ങളുടെയും, നിരന്തര സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 13ന് ഉദ്ഘാടന മാമാങ്കം സ്ഥലം എംപിയുടെയും, എംഎൽഎയുടെയും, ഡെപ്യൂട്ടി മേയർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നുവെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി ഇതുവരെയും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു ആം ആദ്മി പാർട്ടി പ്രധിഷേധമുയർത്തിയതിന് പിന്നാലെ കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പു നൽകി 10 ദിവസമായിട്ടും നടപടി സ്വീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നതിലും, ഉദ്ഘാടന നാടകങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി ആം ആദ്മി പാർട്ടി തോപ്പുംപടി പൊതു ടോയിലെറ്റിനു സമീപം കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ചു, പ്രതിഷേധ യോഗവും നടത്തി. യോഗത്തിന് ശേഷം, ആം ആദ്മി പ്രവർത്തകർ തോപ്പുംപടിയിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. കൊച്ചി മണ്ഡലം ക ൺവീനർ കെ.ജെ. ജോസഫ്, കബീർ ഷാ, സെബാസ്റ്റ്യൻ പൈലി എന്നിവർ സംസാരിച്ചു. കൊച്ചി റോട്ടറി ക്ലബ് വിദേശ സഹായത്തോടെ
തോപ്പുംപടിയിലെ പബ്ലിക് ടോയിലെറ്റ് പ്രവർത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ടു ആം ആദ്മി പാർട്ടിയുടെയും, ജനങ്ങളുടെയും, നിരന്തര സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 13ന് ഉദ്ഘാടന മാമാങ്കം സ്ഥലം എംപിയുടെയും, എംഎൽഎയുടെയും, ഡെപ്യൂട്ടി മേയർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നുവെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി ഇതുവരെയും തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു ആം ആദ്മി പാർട്ടി പ്രധിഷേധമുയർത്തിയതിന് പിന്നാലെ കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പു നൽകി 10 ദിവസമായിട്ടും നടപടി സ്വീകരിക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നതിലും, ഉദ്ഘാടന നാടകങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി ആം ആദ്മി പാർട്ടി തോപ്പുംപടി പൊതു ടോയിലെറ്റിനു സമീപം കൗണ്ട് ഡൗൺ ബോർഡ് സ്ഥാപിച്ചു, പ്രതിഷേധ യോഗവും നടത്തി. യോഗത്തിന് ശേഷം, ആം ആദ്മി പ്രവർത്തകർ തോപ്പുംപടിയിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. കൊച്ചി മണ്ഡലം ക ൺവീനർ കെ.ജെ. ജോസഫ്, കബീർ ഷാ, സെബാസ്റ്റ്യൻ പൈലി എന്നിവർ സംസാരിച്ചു.
കൊച്ചി റോട്ടറി ക്ലബ് വിദേശ സഹായത്തോടെ 30 ലക്ഷത്തിലധികം രൂപ ചെലവാക്കി പണിത പൊതു ടോയിലെറ്റ് പ്രവർത്തന സജ്ജമാകാത്തത് സഹായം ചെയ്തവരോടുള്ള അവഗണയും ധികാരവുമാണെന്നും ടോയിലെറ്റിന് മുൻഭാഗം ഇപ്പോൾ കൈയേറി പാർക്കിങ്ങിന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഹോട്ടലുകാരുമായുള്ള ഒത്തുകളിയാണോയെന്നു സംശയിക്കുന്നു. ഹോട്ടലിൽ വരുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണവും കൂടാതെ പാര്ക്ക് ചെയ്യുന്നത് മൂലം, ടോയിലെറ്റിന് മുന്നിലെ ടൈലുകൾ പലതും ഇപ്പോൾ തന്നെ പൊട്ടിയിട്ടുണ്ട്.
ദുരിതമനുഭവിക്കുന്ന പൊതുജനങ്ങളുടെ കാര്യത്തിൽ അധികൃതരും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിസ്സംഗത പുലർത്തുന്നത് ദുഃഖകരമാണെന്നും നിസ്സാരകാരണങ്ങൾ പറഞ്ഞു പ്രവർത്തനം നീട്ടികൊണ്ടുപോകുന്നത് കൗൺസിലറുടെ അലസതയും അലംഭാവവുമാണെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.