കൊച്ചി സിറ്റി പൊലീസിന്റെ കീഴിൽ സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി നടത്തുന്ന പിങ്ക് പെട്രോളിംങ്ങിന്റെ പ്രവർത്തനം കൂടതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ അഭ്യന്തര മന്ത്രാലയം മുൻകൈ യെടുത്ത് സ്ത്രീ കളെയും കുട്ടികളെയും കൂടുതൽ സുരക്ഷിതം ആക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു

നിലവിലുണ്ടായിരുന്ന രണ്ടു കാറുകളും രണ്ടു വാനുകളും ഫോർട്ട്കൊച്ചി, ഏറണാകുളം, തൃക്കാക്കര, ത്രിപ്പൂണ്ണിതുറ ഭാഗങ്ങളിൽ രണ്ടു എസ് ഐമാരടക്കം മുപ്പത്തിനാല് വനിതാ പൊലീസുകാരുമായി കഴിഞ്ഞ നവംബറിൽആരംഭിച്ച പിങ്ക് പെട്രോളിംങ്ങ് സ്ത്രീകൾക്ക് വളരെ ഉപകാരമുള്ളതായിരുന്നു.പക്ഷെ ഇപ്പോൾ പലതും പെട്രോളിംങ്ങ്പ നടത്തുന്നുമില്ല വനിതാ പൊലീസുകാരുടെ എണ്ണത്തിലും വളരെ കുറവുണ്ടാകുകയും ചെയ്തു

സ്ത്രീ ശാക്തീകാരണത്തിനായി സമൂഹംമുഴുവൻ യത്‌നിക്കുന്ന ഈ കാലഘട്ടത്തിൽഅവർക്ക് സഹായകമാവേണ്ട സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമതയോടുകൂടി പ്രവർത്തിക്കാത്തത് ഗൗരവത്തിൽ എടുക്കേണ്ട വസ്തുത യാണ് .പരമ്പരാഗത ജോലി സമയങ്ങളിൽ വന്ന മാറ്റം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരും ഓവർടൈം ചെയ്യുന്നവരും രാത്രകാല ഷോപ്പിങ് വിനോദ സഞ്ചാരം എന്നീ സാഹചര്യങ്ങൾ കൂടി പാരിഗണിക്കുബോൾ പിങ്ക് പെട്രോളിംങ്ങ് കൊച്ചിയിലെ കൂടുതൽ മേഖലകളിൽ വ്യാപിപ്പിച്ചു കൂടുതൽ പൊലീസുകാരെ നിയോഗിച്ചു ഇരുപത്തി നാലു മണിക്കൂറും പെട്രോളിംങ്ങ് നടത്തി സ്ത്രീ കളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നു ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.