ന്നര വർഷം മാത്രം പഴക്കമുള്ള കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നിർമ്മിച്ച പാലാരിവട്ടം ഫ്‌ളൈ ഓവർ ഇത്രയും വേഗത്തിൽ തകർന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കരാറുകാരെയും അതിനു സഹായിച്ച രാഷ്ട്രീയനേതാക്കളെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ ആവശ്യപ്പെട്ടു.

കേരള സർക്കാർ കീഴിലുള്ള സ്ഥാപനമായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ (RBDCK) ഫ്‌ളൈ ഓവർ വലിയതോതിൽ വലിയ കുറഞ്ഞ കാലയളവിനുള്ളിൽ നാശത്തിന് വിധേയമായി എന്ന വസ്തുത അധികൃതരെ ഓർമിപ്പിച്ചുകൊണ്ട് റീത്ത് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ.സി.ആർ. നീലകണ്ഠൻ.

പൊതുസമ്പത്ത് വലിയതോതിൽ അഴിമതി നടത്തി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നത് അർത്ഥഗർഭമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബെന്നി ജോസെഫ് ജനപക്ഷം അഭിപ്രായപ്പെട്ടു.

540 കോടിയിൽപരം രൂപ ചിലവുവരുന്ന ഫ്‌ളൈ ഓവർ സമയബന്ധിതമായി തീർത്ത് 270 കോടി രൂപ സംസ്ഥാന ഖജനാവിന് നേട്ടം ഉണ്ടാക്കി യ ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹി ഗവൺമെന്റിന്റെ മാതൃക ഇവിടെയും പിന്തുടരണമെന്ന് ആം ആദ്മി പാർട്ടി കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഈ വിഷയത്തിൽ നിയമപരമായും, ജനകീയമായും ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്ന് ആം ആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നു

യോഗത്തിൽ എറണാകുളം പാർലിമെന്റ് മണ്ഡലം കൺവീനർ ഷക്കീർഅലി, വിനോദ് അങ്കമാലി, ബോബൻ കെ.എസ്, നിപുൻ ചെറിയാൻ, എൻ.എസ്. ഷംസുദ്ധീൻ എന്നിവർ സ്മസാരിച്ചു.പാലത്തിൽ റീത്ത് സ്മർപിച്ച ശേഷം, ആം ആദ്മി പ്രവർത്തകർ പാലത്തിന്റെ കൈവരികളിൽ പ്രതിഷേധ സൂചകമായി കരിങ്കൊടികൾ കെട്ടുകയും ചെയ്തു. .