- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി പാർട്ടി നവംബർ 8 വഞ്ചനാദിനം ആചരിച്ചു
മോദി സർക്കാർ നോട്ട് നിരോധിച്ചതിനെ നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ നവംബർ 8-ന് എറണാകുളം ഗാന്ധി സ്‌ക്വയറിൽ നിന്നും മെഴുകുതിരി കത്തിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി.എറണാകുളം മേനക ബസ് സ്റ്റോപ്പിനു സമീപം നടന്ന പ്രതിഷേധ യോഗം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളെ നോട്ടു നിരോധനം എന്ന നാടകത്തിലൂടെ ബുദ്ധിമുട്ടിച്ചതിന്, ബിജെപി സർക്കാർ മാപ്പ് പറയണം എന്നും, ഭീകര പ്രവർത്തനം ഇല്ലാതാക്കൽ, കള്ളപ്പണക്കാരെ കണ്ടുപിടിക്കാൻ, ഡിജിറ്റൽ പണമിടപാട്, കറൻസിയുടെ കണക്കെടുപ്പ് എന്നിവയൊക്കെ നടപ്പാക്കും എന്ന് കൊട്ടിഘോഷിച്ചു എങ്കിലും ഒന്നും നടപ്പായില്ല എന്നത് ജനങ്ങളോട് ഉള്ള വഞ്ചന ആണെന്നും ആം ആദ്മി പ്രവർത്തകർ ആരോപിച്ചു. ആയിരക്കണക്കിനു ചെറുകിട വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും, വലിയ മുതാളികൾക്ക് കൂടുതൽ പണം സംപാത്തിക്കാൻ ഉള്ള അവസരം ഉണ്ടാക്കിയതും മാത്രം ആണ് കറൻസി നിരോധനം കൊണ്ട് ഉണ്ടായ നേട്ടം എന്നും ആം ആദ്മി നേതാക്കൾ പറയുകയുണ്ടായി. തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ അധ്യക്ഷത വഹിച
മോദി സർക്കാർ നോട്ട് നിരോധിച്ചതിനെ നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ നവംബർ 8-ന് എറണാകുളം ഗാന്ധി സ്‌ക്വയറിൽ നിന്നും മെഴുകുതിരി കത്തിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി.എറണാകുളം മേനക ബസ് സ്റ്റോപ്പിനു സമീപം നടന്ന പ്രതിഷേധ യോഗം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു.
ഇന്ത്യ മുഴുവൻ ഉള്ള ജനങ്ങളെ നോട്ടു നിരോധനം എന്ന നാടകത്തിലൂടെ ബുദ്ധിമുട്ടിച്ചതിന്, ബിജെപി സർക്കാർ മാപ്പ് പറയണം എന്നും, ഭീകര പ്രവർത്തനം ഇല്ലാതാക്കൽ, കള്ളപ്പണക്കാരെ കണ്ടുപിടിക്കാൻ, ഡിജിറ്റൽ പണമിടപാട്, കറൻസിയുടെ കണക്കെടുപ്പ് എന്നിവയൊക്കെ നടപ്പാക്കും എന്ന് കൊട്ടിഘോഷിച്ചു എങ്കിലും ഒന്നും നടപ്പായില്ല എന്നത് ജനങ്ങളോട് ഉള്ള വഞ്ചന ആണെന്നും ആം ആദ്മി പ്രവർത്തകർ ആരോപിച്ചു. ആയിരക്കണക്കിനു ചെറുകിട വ്യവസായ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും, വലിയ മുതാളികൾക്ക് കൂടുതൽ പണം സംപാത്തിക്കാൻ ഉള്ള അവസരം ഉണ്ടാക്കിയതും മാത്രം ആണ് കറൻസി നിരോധനം കൊണ്ട് ഉണ്ടായ നേട്ടം എന്നും ആം ആദ്മി നേതാക്കൾ പറയുകയുണ്ടായി.
തൃക്കാക്കര മണ്ഡലം കൺവീനർ ഫോജി ജോൺ അധ്യക്ഷത വഹിച്ചു, ഐസക് ചാക്കോ, ഡോമിനിക് ചാണ്ടി, അലക്‌സാണ്ടർ ഷാജു കളമശ്ശേരി മണ്ഡലം കൺവീനർ ഷംസുദ്ദീൻ എൻ.എസ്., എന്നിവർ സംസാരിച്ചു