ന്ധുനിയമന വിവാദത്തിൽ തെറ്റ് ചെയ്തു എന്ന് കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ള മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുവാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. എല്ലാവിധ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്വന്തം ബന്ധുക്കളെയും ഇഷ്ടക്കാരെയും നിയമിക്കുകയും അവർ ശമ്പളം പറ്റുകയും അതുവഴി പൊതുഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു എന്ന് വ്യക്തമായിരിക്കയാണ് ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി ഇ.പി. ജയരാജനും അന്ന് ഒഴികഴിവായി പറഞ്ഞിരുന്നത് സർക്കാരിന് നഷ്ടം ഉണ്ടായില്ല, എന്നാണ് എന്നാൽ ഇപ്പോൾ മന്ത്രി ജലീലിന്റെ കാര്യത്തിൽ ഒന്നിലേറെ വിഷയങ്ങളിൽ ഇക്കാര്യം പുറത്തുവന്നിരിക്കുന്നു.

നിയമനത്തിന്റെ രീതി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു, യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നുമാത്രമല്ല നിയമനത്തിനായി പത്രക്കുറിപ്പിറക്കി എന്നാണ് മന്ത്രി അവകാശപ്പെടുന്നത്, ബി-ടെക്കും, എം.ബി.എ. യും ഉള്ള ആയിരക്കണക്കിനു യുവാക്കൾ കേരളത്തിൽ തൊഴിലില്ലാതെ അലയുമ്പോൾ മന്ത്രിയുടെ ബന്ധുവിന് വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാതെ നിയമിച്ചു എന്നും നിയമിക്കാൻ അർഹതപ്പെട്ട സ്ഥാപനത്തിൽ നിന്നല്ല ഡെപ്യൂട്ടേഷൻ എടുത്തത് എന്നും വ്യക്തമായിരിക്കുന്നു. ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷൻ എടുക്കുന്നതിന് ഒരുവിധത്തിലും സാധ്യമല്ല എന്നിരിക്കെ, അങ്ങനെ ചെയ്യുക വഴി കൃത്യമായ നിയമലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത് മന്ത്രി ജലീലിനെ പിന്തുണച്ചുകൊണ്ട് സിപിഎമ്മും, ഇടതുപക്ഷവും, മുഖ്യമന്ത്രിയും നിലകൊള്ളുന്നത് എങ്കിൽ അവർക്കും അഴിമതിയിൽ പങ്കുണ്ട് എന്നാണ് വ്യക്തമാകുന്നത് ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നു ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു