കുവൈറ്റിലെ ആം ആദ്മി പാർട്ടി അനുഭാവികളുടെ കൂട്ടായ്മ യായ വൺ ഇന്ത്യ അസോസിയേഷന് നേതൃത്വത്തിൽ ആം ആദ്മി പാർട്ടി 7 -മത് സ്ഥാപക ദിനാഘോഷവും, വൺ ഇന്ത്യ അസോസിയേഷൻ മൂന്നാമത് പ്രവർത്തക സംഗമവും നടത്തി. നവംബർ 30 വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു.

ഷിബു ജോൺ സ്വാഗതവും ,ജനറൽ സെക്രട്ടറി ബിബിൻ ചാക്കോ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.. പ്രകാശ് ചിറ്റയാത്ത് മുഖ്യ പ്രഭാഷണവും, ട്രഷറർ എൽദോ എബ്രഹാം വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളെല്ലാവരും നവഭാരത നിർമ്മിതിക്കായി പരിശ്രമിക്കുമെന്ന് ദൃഢപ്രതിജ്ഞ നടത്തി.

അംഗങ്ങളുടെ പരിചയപ്പെടലിനും കലാപരിപാടികൾക്കും ശേഷം . ബിനു എലിയാസ് കൃതജ്ഞത അർപ്പിച്ചു . കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പ്രവർത്തകർ പങ്കെടുത്തു.