വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വൻ അഴിമതി തുറന്നു കാട്ടിയ സി.എ.ജി റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൊതു മേഖലാ സ്ഥാപനങ്ങൾക്കായുള്ള നിയമസഭാ സമിതി (COPU) ക്ക് നൽകിയ മെമോറാണ്ഡം സമിതി ഗൗരവമായി പരിഗണിച്ചു എന്നും അതു സംബന്ധിച്ച സമിതി റിപ്പോർട്ട് ഉടൻ തയ്യാറാക്കി നിയമസഭയിൽ വക്കുമെന്നും സമിതി അദ്ധ്യക്ഷൻ സി ദിവാകരൻ എം എൽ എ പറഞ്ഞു.

അദ്ദേഹത്തിന്റെ ഓഫീസിൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി. ആർ. നീലകണ്ഠൻ, ആം ആദ്മി പാർട്ടി നേതാവായ ഗ്ലാവിയസ് അലക്‌സാണ്ടർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു കക്ഷിയും ഈ വിഷയത്തിൽ സമിതിക്കു മുന്നിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് എത്തിയിട്ടില്ല.

സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമീഷന് യഥാർത്ഥത്തിൽ നിയമപരമായ അംഗീകാരമില്ല എന്നും നിയമസഭാ സമിതി നൽകുന്ന റിപ്പോർട്ടിനാണ് നിയമ പ്രാബല്യമെന്നുമുള്ള ആം ആദ്മി പാർട്ടി നിലപാട് അദ്ധ്യക്ഷൻ തത്വത്തിൽ അംഗീകരിക്കുന്നു.

ജൂഡിഷ്യൽ കമീഷനു മുന്നിലും പാർട്ടി ശക്തമായ രീതിയാൽ വാദങ്ങൾ ഉന്നയിക്കുകയും രേഖകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നും സമിതി അദ്ധ്യക്ഷനെ അറിയിച്ചു.