- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുന്നത് നിർത്തലാക്കണം - ആം ആദ്മി പാർട്ടി
കൊച്ചി കോര്പറേഷൻ പരിധിയിൽ റോഡുകളിൽ കിടക്കുന്ന ചവറും , പ്ലാസ്റ്റിക്കും ഹെൽത്ത് ജീവനക്കാർ അടിച്ചുകൂട്ടി റോഡരികിൽ ഇട്ട് കത്തിക്കുത് നിത്യസംഭവമാണ്, അതിൽ പ്ലാസ്റ്റിക് കത്തുന്നപ്പോൾ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധവും, വിഷമയമായ വാതകങ്ങളും ഒത്തിരി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്
വടുതല ഹെൽത്ത് ഇൻസ്പെക്ടർ ദീപൻ സാറിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ , ഹെൽത്ത് ഇൻസ്പെക്ടർ ദീപൻ പറഞ്ഞത് റോഡുകളിൽ കിടക്കുന്ന ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി റോഡരികിൽ ഇട്ട് കത്തിക്കുന്നത് അനുവദനീയമല്ല, നിയമവിരുദ്ധമാണ് എന്നും ഉടനടി നടപടി സ്വീകരിച്ചുകൊള്ളാം എന്നും ഉറപ്പ് നൽകി , ഇനി എന്തെങ്കിലും ഇതുപോലുള്ള ജനകീയ പ്രശ്‌നങ്ങൾ കാണുകയാണെങ്കിൽ വിളിച്ച് അറിയിക്കണം എന്നും ഉചിതമായ പരിഹാരം കണ്ടെത്താം എന്നും അറിയിക്കുകയുണ്ടായി
ഇത് വടുതലയിലെ മാത്രം പ്രശ്‌നമല്ല, കൊച്ചി കോര്പറേഷൻ പരിധിയിൽ റോഡ് അടിച്ചുവാരുന്ന ജീവനക്കാർ പലയിടത്തും റോഡിനരുകിൽ തന്നെ ചവറും പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുത് നിത്യസംഭവമാണ് അനുവദനീയമല്ലാത്തതും , നിയമവിരുദ്ധമായിട്ടും ഇത് നിർത്തലാക്കാൻ മേലധികാരികൾ മുൻകൈയെടുക്കുന്നില്ല ചോദ്യം ചെയ്താൽ മാത്രമേ അവസാനിപ്പിക്കുകയുള്ളു എന്ന രീതിയാണ്.
ജനങ്ങൾക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നരീതിയിൽ റോഡിനരുകിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി കത്തിക്കുന്നത് ഉടൻ അവസാനിപ്പിക്കണം എന്ന് ആം ആദ്മി പാർട്ടി തൃക്കാക്കര മണ്ഡലം കോഓർഡിനേറ്റർ ഫോജി ജോൺ , എറണാകുളം മണ്ഡലം കോഓർഡിനേറ്റർ ജോസ്മി ജോസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.