ധ്യ കേരളത്തിന്റെ ജീവ ജലമായ പെരിയാർ ദിനംപ്രതി വിഷമയമായി കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി പരിഹാര മാർഗങ്ങൾ കണ്ടില്ലായെങ്കിൽ, സമീപ ഭാവിയിൽ 35 ലക്ഷത്തോളം ജെനങ്ങളുടെ കുടിവെള്ളം മുട്ടുമെന്നുറപ്പാണ്.

ഗൗരവമായ ഈ വിഷയം ജനശ്രദ്ധക്ക് കൊണ്ട് വരുന്നതിനായി ആം ആദ്മി പാർട്ടി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളി ൽ നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി, കൊച്ചി പള്ളുരുത്തി വെളിയിൽഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒരു ഫോട്ടോ പ്രദർശനം നടത്തി.