കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ സമാധാനപരമായി ലഘുലേഖവിതരണം ചെയ്ത ആം ആദ്മി പാർട്ടി യൂത്ത് വിങ് അംഗങ്ങൾക്ക് sfi വിദ്യാർത്ഥികളുടെമർദ്ദനം. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ജോസഫ് ജോർജ് തയ്യിലിനും സെക്രട്ടറി നജീബ്‌ഹൈദ്രോസിനുമാണ് മർദ്ധനമേറ്റത്. ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിൽചികിത്സയിലാണ്.

JNU ലെ ഫാസിസത്തിനെതിരെ സംസാരിച്ച അതെ കുട്ടി സഖാക്കൾ ആണ്കേരളത്തിലെ കോളേജുകളിലും ഫാസിസം നടത്തി കൊണ്ടിരിക്കുന്നത് എന്ന് സംസ്ഥാനപ്രസിഡന്റ് ജാക്‌സൺ ചുങ്കത്ത് ആരോപിച്ചു. നാളെ കാലത്തു 10 മണിക്ക് മഹാരാജാസ്‌കോളേജിലേക്ക് യൂത്ത് വിങ് വീണ്ടും സമാധാന റാലിയും ലഘുലേഖാ വിതരണവുംനടത്തുമെന്ന് യൂത്ത് വിങ് സംസ്ഥാന നേതൃത്വം അറിയിച്ചു .