ന്യൂഡൽഹി: ബവാന നിയമ സഭാ മണ്ഡലം ആം ആദ്മി പാർട്ടിക്ക ഒപ്പം ചേർന്നു. ബവാന സ്വന്തമാക്കാൻ ബിജെപി നടത്തിയ കുതന്ത്രത്തിന് വൻ തിരിച്ചടിയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും ആള ചാടിച്ചാണ് ഇവിട ബിജപി സ്ഥാനാർത്ഥിയ നിർത്തിയത്. കൂറുമാറി ബിജപിയിലെത്തിയ ആള തന്നെ തോൽപിച്ച് ആം ആദ്മി പാർട്ടി സീറ്റ് നിലനിർത്തുകയായിരുന്നു.

24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി സ്ഥാനാർത്ഥി രാം ചന്ദർ ബിജെപി സ്ഥാനാർത്ഥി വേദ് പ്രകാശിന തോൽപിച്ചത്. രാം ചന്ദർ 59,886 വോട്ടുകൾ നേടിയപ്പോൾ വേദ് പ്രകാശിന് 35,834 വോട്ട് മാത്രമാണ് നേടാനായത്. കോൺഗ്രസ് സ്ഥാനാർത്ഥി സുരീന്ദർ കുമാർ 31,919 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായി.

വോട്ടെണ്ണലിൽ ആദ്യ ഒമ്പത് റൗണ്ടിലും കോൺഗ്രസ് മുന്നിലായിരുന്നെങ്കിൽ 10 ാം റൗണ്ടിൽ മുന്നിലെത്തിയ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പിന്നീട് ഓരോ റൗണ്ടിലും ലീഡ് ഉയർത്തുകയായിരുന്നു. ഡൽഹിയിൽ വെല്ലുവിളി നേരിടുന്ന ആം ആദ്മി പാർട്ടിക്ക് വിജയം ആത്മവിശ്വാസം പകരുമ്പോൾ നിയമസഭയിൽ നിന്ന് തുടച്ചുനീക്കപ്പെട്ട കോൺഗ്രസിന് രണ്ടാമതെത്താൻ പോലും ആയില്ല. മൂന്നാം സ്ഥാനത്തായെങ്കിലും കോൺഗ്രസിന് കഴിഞ്ഞതവണത്തേക്കാൾ ഇരട്ടി വോട്ട് നേടാനായി.