- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൂത്തുകുടിയിലെ നരവേട്ടയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മറുപടി പറയണം - ആം ആദ്മി പാർട്ടി
കഴിഞ്ഞ രണ്ടു ദിവസങ്ങളായി 12 പേരുടെ ജീവൻ അപഹരിച്ച, തൂത്തുകുടിയിൽ നടന്ന ക്രൂരമായ നരഹത്യക്ക്, തമിഴ്‌നാട് സർക്കാരും, കേന്ദ്ര സർക്കാരും ഒരു പോലെ ഉത്തരവാദികൾ ആണ്. മോദി സർക്കാരിന്റെയും, മോദിയുടെ തന്നെയും, ഏറ്റവും വലിയ പ്രചാരകരിൽ ഒരാൾ ആണ് അനിൽ അഗർവാൾ എന്ന വേദാന്തയുടെ ഉടമസ്ഥൻ. ആ സാഹചര്യത്തിൽ, ഈ കമ്പനിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ, തമിഴ്‌നാട് സർക്കാർ തയ്യാറായത്, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മൂലമാണ്. വളരെ ദുർബ്ബലമായ രീതിയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് സർക്കാരിനു, കേന്ദ്രത്തിന്റെ പിൻബലം ഇല്ലാതെ നില നിൽക്കാനാവില്ല, എന്നതും സത്യമാണ്. ജനകൂട്ടത്തിനു നേരെ വെടിവെക്കുന്നതിനു കൃത്യമായി ഉത്തരവുകൾ ഇല്ലാതിരുന്നിട്ടും, ഷാർപ് ഷൂട്ടർമാരായ ആളുകളെ പൊലീസ് വാനിന്റെ മുകളിൽ കയറ്റി നിർത്തി, സമര നേതാക്കളെ കൃത്യമായി ഉന്നം വച്ച് വെടിവച്ചു വീഴ്‌ത്തുന്ന ഹീനമായ പ്രവർത്തനം ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അവിടെ പ്രവർത്തിച്ചു വരുന്ന ആ കമ്പനി അവിടെ തുടർന്ന് പ്രവർത്തിക്കാൻ പാടില്ല. അതിന്റെ നടത്തിപ്പ
കഴിഞ്ഞ രണ്ടു ദിവസങ്ങളായി 12 പേരുടെ ജീവൻ അപഹരിച്ച, തൂത്തുകുടിയിൽ നടന്ന ക്രൂരമായ നരഹത്യക്ക്, തമിഴ്‌നാട് സർക്കാരും, കേന്ദ്ര സർക്കാരും ഒരു പോലെ ഉത്തരവാദികൾ ആണ്.
മോദി സർക്കാരിന്റെയും, മോദിയുടെ തന്നെയും, ഏറ്റവും വലിയ പ്രചാരകരിൽ ഒരാൾ ആണ് അനിൽ അഗർവാൾ എന്ന വേദാന്തയുടെ ഉടമസ്ഥൻ. ആ സാഹചര്യത്തിൽ, ഈ കമ്പനിക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ, തമിഴ്‌നാട് സർക്കാർ തയ്യാറായത്, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മൂലമാണ്. വളരെ ദുർബ്ബലമായ രീതിയിൽ പ്രവർത്തിക്കുന്ന തമിഴ്‌നാട് സർക്കാരിനു, കേന്ദ്രത്തിന്റെ പിൻബലം ഇല്ലാതെ നില നിൽക്കാനാവില്ല, എന്നതും സത്യമാണ്.
ജനകൂട്ടത്തിനു നേരെ വെടിവെക്കുന്നതിനു കൃത്യമായി ഉത്തരവുകൾ ഇല്ലാതിരുന്നിട്ടും, ഷാർപ് ഷൂട്ടർമാരായ ആളുകളെ പൊലീസ് വാനിന്റെ മുകളിൽ കയറ്റി നിർത്തി, സമര നേതാക്കളെ കൃത്യമായി ഉന്നം വച്ച് വെടിവച്ചു വീഴ്‌ത്തുന്ന ഹീനമായ പ്രവർത്തനം ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അവിടെ പ്രവർത്തിച്ചു വരുന്ന ആ കമ്പനി അവിടെ തുടർന്ന് പ്രവർത്തിക്കാൻ പാടില്ല. അതിന്റെ നടത്തിപ്പിനായി ഇതുവരെ സാമ്പത്തികമായി സഹായിച്ച മുഴുവൻ പേരെയും, അന്വേഷണത്തിൽ കൂടി കണ്ടെത്തി ശിക്ഷിക്കണം എന്നും ആം ആദ്മി ആവശ്യപ്പെടുന്നു.