- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി സൊസൈറ്റി കുവൈത്ത് പൊതുയോഗത്തോടനുബന്ധച്ച് ലീഗൽ ക്ലിനിക്കും വിദ്യാശ്രയം വിദ്യാർത്ഥി സഹായനിധിയും ഡിസംബർ ഒന്നിന്
കുവൈറ്റ് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ആം ആദ്മി സൊസൈറ്റി കുവൈത്ത് (AASK) മൂന്നാം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ലീഗൽ ക്ലിനിക്കും വിദ്യാശ്രയം വിദ്യാർത്ഥി സഹായനിധിയും സംഘടിപ്പിക്കുന്നു. ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് അബ്ബാസിയ പോപ്പിൻസ് ഹാളിനു സമീപം ഉള്ള കേരള ആർട്‌സ് സർക്കിൾ ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ പ്രവാസി സാഹിത്യകാരൻ ധർമ്മരാജ് മടപ്പള്ളിയുടെ പുതിയ നോവൽ 'കാപ്പി'യുടെ പുസ്തക പരിചയവും വിതരണവും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിക്കുന്നു. വിവിധ വിസ പ്രശ്‌നങ്ങളും സിവിൽ കേസുകളുമായി ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് വിദഗ്ധരുടെ നിയമോപദേശം ലീഗൽ ക്ലിനിക്കിൽ നൽകും. താത്പര്യമുള്ളവർ സിവിൽ ഐഡി, പാസ്സ്‌പോർട്ട്, കേസ് വിവരങ്ങൾ എന്നിവയുമായ് വരേണ്ടതാണ് . നിർദ്ധനരും നിരാലംബരുമായ പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസപിന്തുണയാണ് വിദ്യാശ്രം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മാതാപിതാക്കളുടെ വരുമാനം അറിയിക്കുന്ന രേഖകൾ, വിദ്യാർത്ഥികളുടെ പഠനവിവരങ്ങൾ, എന്നിവയുമായ് വരിക. നാട്ടിലുള്ളവരിൽ
കുവൈറ്റ് സിറ്റി: കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ ആം ആദ്മി സൊസൈറ്റി കുവൈത്ത് (AASK) മൂന്നാം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ലീഗൽ ക്ലിനിക്കും വിദ്യാശ്രയം വിദ്യാർത്ഥി സഹായനിധിയും സംഘടിപ്പിക്കുന്നു. ഡിസംബർ ഒന്നിന് വൈകീട്ട് അഞ്ചിന് അബ്ബാസിയ പോപ്പിൻസ് ഹാളിനു സമീപം ഉള്ള കേരള ആർട്‌സ് സർക്കിൾ ഹാളിൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ പ്രവാസി സാഹിത്യകാരൻ ധർമ്മരാജ് മടപ്പള്ളിയുടെ പുതിയ നോവൽ 'കാപ്പി'യുടെ പുസ്തക പരിചയവും വിതരണവും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിക്കുന്നു.
വിവിധ വിസ പ്രശ്‌നങ്ങളും സിവിൽ കേസുകളുമായി ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് വിദഗ്ധരുടെ നിയമോപദേശം ലീഗൽ ക്ലിനിക്കിൽ നൽകും. താത്പര്യമുള്ളവർ സിവിൽ ഐഡി, പാസ്സ്‌പോർട്ട്, കേസ് വിവരങ്ങൾ എന്നിവയുമായ് വരേണ്ടതാണ് .
നിർദ്ധനരും നിരാലംബരുമായ പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസപിന്തുണയാണ് വിദ്യാശ്രം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മാതാപിതാക്കളുടെ വരുമാനം അറിയിക്കുന്ന രേഖകൾ, വിദ്യാർത്ഥികളുടെ പഠനവിവരങ്ങൾ, എന്നിവയുമായ് വരിക. നാട്ടിലുള്ളവരിൽ തികച്ചും യോഗ്യത ഉള്ളവർക്കും പ്രവാസി വിധവകളുടെ മക്കൾകും മാത്രമാകും സഹായം ലഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വാട്‌സപ്പിൽ ബന്ധപ്പെടുക
അനിൽ 506 05767/ അജു മാർക്കോസ് 9780 9866 /സെബി സെബാസ്റ്റ്യൻ 6698 8274/ സിബി അവരപ്പാട്ട് 9750 2673 /യാസിർ വടക്കൻ 553 32436
റഷീദ് പുതുക്കുളങ്ങര 6048 8091/ നാസർ കൊച്ചയ്യത്ത് 6564 9252/ ഷംഷീർ മുല്ലാലി 559 99125/ ഉനൈസ് തോപ്പിൽ 9808 4997/ 555 65317 / ജലാലുദ്ദിൻ 55228343