- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നയൂർക്കുളത്ത് ഓർമകൾ പൂത്തുലഞ്ഞ നീർമാതളത്തിന്റെ ചുവട്ടിൽ നിന്ന് ആദ്യ ഷോട്ട്; മാധവിക്കുട്ടിയുടെ ജീവിതം പകർത്തുന്ന 'ആമി'യുടെ ഷൂട്ടിങ് 24ന് തുടങ്ങും
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം പകർത്തുന്ന 'ആമി'യെന്ന സിനിമയുടെ ചിത്രീകരണം 24-ന് തുടങ്ങുമെന്ന് സംവിധായകൻ കമൽ അറിയിച്ചു. മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജുവാര്യരാണ്. പുന്നയൂർക്കുളത്ത് ഓർമകൾ പൂത്തുലഞ്ഞ നീർമാതളത്തിന്റെ ചുവട്ടിൽനിന്നാകും ആദ്യ ഷോട്ട് എടുക്കുക. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലമാണ്. തുടർന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ചിത്രീകരണത്തിന്റെ അടുത്തഭാഗം. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകൾക്കായി മഞ്ജുവാര്യർക്ക് ശരീരഭാരം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് ചിത്രീകരണത്തിന് ഇടവേളനൽകുന്നത്. ലീനമണിമേഖലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ കവയിത്രിയായ അവരെ മാധവിക്കുട്ടിയായി സങ്കല്പിച്ചിട്ടുപോലുമില്ല. വിദ്യാബാലൻ പ്രോജക്ടിൽനിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് മുൻപ് പറഞ്ഞതിൽ കൂടുതലൊന്നും അറിയില്ല. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവുമുള്ള കലാകാരിയാണ് മഞ്ജ
കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതം പകർത്തുന്ന 'ആമി'യെന്ന സിനിമയുടെ ചിത്രീകരണം 24-ന് തുടങ്ങുമെന്ന് സംവിധായകൻ കമൽ അറിയിച്ചു. മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മഞ്ജുവാര്യരാണ്. പുന്നയൂർക്കുളത്ത് ഓർമകൾ പൂത്തുലഞ്ഞ നീർമാതളത്തിന്റെ ചുവട്ടിൽനിന്നാകും ആദ്യ ഷോട്ട് എടുക്കുക.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഷൂട്ടിങ്ങിന്റെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലമാണ്. തുടർന്ന് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും ചിത്രീകരണത്തിന്റെ അടുത്തഭാഗം. മാധവിക്കുട്ടിയാകുന്നതിന് ആവശ്യമായ മേക്ക് ഓവറുകൾക്കായി മഞ്ജുവാര്യർക്ക് ശരീരഭാരം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കായാണ് ചിത്രീകരണത്തിന് ഇടവേളനൽകുന്നത്.
ലീനമണിമേഖലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ കവയിത്രിയായ അവരെ മാധവിക്കുട്ടിയായി സങ്കല്പിച്ചിട്ടുപോലുമില്ല. വിദ്യാബാലൻ പ്രോജക്ടിൽനിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് മുൻപ് പറഞ്ഞതിൽ കൂടുതലൊന്നും അറിയില്ല. എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള മനസ്സും നിശ്ചയദാർഢ്യവുമുള്ള കലാകാരിയാണ് മഞ്ജുവാര്യർ. അതു കൊണ്ടുതന്നെ അവരിൽനിന്നു ഇത്തരം അനുഭവമുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.