ഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ സെക്കന്റ് പോസ്റ്ററും എത്തി. മാധവിക്കുട്ടിയെ മഞ്ജുവാര്യർ അവതരിപ്പിക്കുമ്പോൾ ആമിയുടെ ദാസേട്ടനായി എത്തുന്ന് മുരളി ഗോപി ഉൾപ്പെട്ടത്താണ് പുതിയ പോസ്റ്റർ.

മുരളി ഗോപിയാണ് പോസ്റ്റർ പുറത്തുവിട്ടത്. സ്ത്രീക്ക് പുരുഷനോട് തോന്നുന്ന സ്‌നേഹം എങ്ങന്യാ അളക്കാൻ പറ്റിയാ...സ്‌നേഹം അളക്കാൻ പറ്റിയ ഒരു ഉപകരണം ആരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ? എന്നതാണ് പോസ്റ്ററിലെ വരികൾ. ടൊവിനോ തോമസ്, അനൂപ് മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

20 വർഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങൾ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.