- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം ഞാനറിയുന്നു, ശിരസ്സു നമിക്കുന്നു; പ്രാർത്ഥനകളോടെ ആമിയാകുന്നുവെന്ന് മഞ്ജു വാര്യർ; കമൽ ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂർക്കുളത്ത് ആരംഭിച്ചു; വലിയ കണ്ണട വെച്ച് പടർത്തിയിട്ട മുടിയുമായി ആമിയായുള്ള മഞ്ജുവിന്റെ മേക്ക് ഓവർലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ; ലൊക്കേഷൻ ചിത്രങ്ങൾ കാണാം..
തൃശ്ശൂർ: മലയാളികളുടെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുക എന്നത് ഏതൊരു സംവിധായകനെയും സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കമൽ എന്ന മലയാള സംവിധായകൻ ആ വെല്ലുവിളി ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ആമിയായി അഭിനയിക്കാൻ ശേഷിയുള്ള നടിയെ തേടിയുള്ള അന്വേഷണം വിദ്യാ ബാലനിൽ എത്തിയെങ്കിലും അവർ പിന്മാറി. പിന്നീട് മഞ്ജു വാര്യരാണ് ആമിയായി അഭിനയിക്കുന്നത്. ആമിയാകാൻ തടി കൂടി മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് തൃശ്ശൂരിലെ പുന്നയൂർക്കുളത്ത് ആരംഭിച്ചു. ആമിയാകുന്ന സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യർ ഫേസ്‌ബുക്കിലുമെത്തി. എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് മഞ്ജു പറഞ്ഞു. ആമിയുടെ പോസ്റ്ററും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പ
തൃശ്ശൂർ: മലയാളികളുടെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുക എന്നത് ഏതൊരു സംവിധായകനെയും സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കമൽ എന്ന മലയാള സംവിധായകൻ ആ വെല്ലുവിളി ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ആമിയായി അഭിനയിക്കാൻ ശേഷിയുള്ള നടിയെ തേടിയുള്ള അന്വേഷണം വിദ്യാ ബാലനിൽ എത്തിയെങ്കിലും അവർ പിന്മാറി. പിന്നീട് മഞ്ജു വാര്യരാണ് ആമിയായി അഭിനയിക്കുന്നത്. ആമിയാകാൻ തടി കൂടി മഞ്ജു വാര്യർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് തൃശ്ശൂരിലെ പുന്നയൂർക്കുളത്ത് ആരംഭിച്ചു.
ആമിയാകുന്ന സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യർ ഫേസ്‌ബുക്കിലുമെത്തി. എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്ന് മഞ്ജു പറഞ്ഞു. ആമിയുടെ പോസ്റ്ററും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ആമിയാകുന്നു...ഹൃദയത്തിൽ, സ്വപ്നങ്ങളിൽ, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നിൽ.. ഒരു നീർമാതളം നടുന്നു. ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമൽ സാർ എന്ന ഗുരുസ്ഥാനീയൻ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകൾ വാത്സല്യത്തിന്റെ തണുപ്പോടെ മൂർദ്ധാവിൽ തൊടുന്നു. ഞാൻ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു... പ്രാർത്ഥനകളോടെ ആമിയാകുന്നു.
ആമിയുടെ ഫസ്റ്റ് ലുക്ക് പുറത്തായിട്ടുണ്ട്. പുന്നയൂർക്കുളത്ത് സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തെത്തിയത്. എഴുത്തുമേശയ്ക്കരികെ രചനയിൽ ഏർപ്പെട്ടിരിക്കുന്ന കമല സുരയ്യയാണ് ഫസ്റ്റ് ലുക്കിൽ. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പോസ്റ്റർ. ടൈറ്റിൽ പച്ച നിറത്തിലുംമാണ്.
തൃശ്ശൂർ പുന്നയൂർകുളത്തെ കമലസുരയ്യ സ്മാരകത്തിലുള്ള നീർമാതളച്ചുവട്ടിലാണ് സിനിമയുടെ ആദ്യ ചിത്രീകരണം നടന്നത്. സാരിയുടുത്ത് വലിയ കമ്മലിട്ട് മഞ്ജു വാര്യർ എത്തിയത് വലിയ ശ്രദ്ധ നേടി. വലിയ കണ്ണട വെച്ചു കൊണ്ടായിരുന്നു മഞ്ജു എത്തിയത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സിനിമയിലുണ്ടാകുമെന്നാണ് വിവരം. ആമിയാകാൻ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജുവായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു.
ആമിയാകാൻ തിരഞ്ഞടുത്തത് ഭാഗ്യമായിട്ട് കരുതുന്നു എന്നും ഇരുപത് വർഷങ്ങൾക്ക് ശേഷം കമലിന്റെ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും മഞ്ജുവാര്യർ അറിയിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിനമാണ് ഇന്ന് എന്ന് സംവിധായകൻ കമൽ പറഞ്ഞു. കമല ഓപ്പു മുമ്പിൽ നിൽക്കുന്നതുപോലെയെന്നാണ് മാധവിക്കുട്ടിയുടെ സഹോദരി മഞ്ജുവിനെ കണ്ടിട്ട് പറഞ്ഞത് ഇതിൽ സന്തോഷം വേറെയൊന്നുമില്ലെന്ന് കമൽ അറിയിച്ചു.
ഒറ്റപ്പാലമാവും ആദ്യഷെഡ്യൂളിലെ പ്രധാന ലൊക്കേഷൻ. തുടർന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാവും രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക. മഞ്ജു വാര്യർക്ക് ശരീരഭാരം വർധിപ്പിക്കുന്നതടക്കമുള്ള, കഥാപാത്രം ആവശ്യപ്പെടുന്ന മേക്കോവറുകൾക്കായാണ് ഈ ഇടവേള.