- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല സുരയ്യയായി മഞ്ജു വാര്യരുടെ പകർന്നാട്ടം; പരിചിത രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ അനൂപ് മേനോൻ; വിവാദങ്ങൾക്കൊടുവിൽ ആമിയുടെ ട്രെയിലർ പുറത്ത്
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷത്തിൽ മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക്. കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങൾക്ക് വഴിമരുന്നിടുന്ന ചേരുവകളും പുരത്തുവന്ന ട്രെയിലറിലുണ്ട്. നായികാ വേഷത്തെ ചൊല്ലി ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്. മുരളി ഗോപിയാണ് ഭർത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിൽ മലയാളത്തിന് പരിചിതനായ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോൻ അഭിനയിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊൽക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവ
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷത്തിൽ മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക്. കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിവാദങ്ങൾക്ക് വഴിമരുന്നിടുന്ന ചേരുവകളും പുരത്തുവന്ന ട്രെയിലറിലുണ്ട്. നായികാ വേഷത്തെ ചൊല്ലി ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

മാധവിക്കുട്ടിയുടെ ഭർത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്. മുരളി ഗോപിയാണ് ഭർത്താവ് മാധവദാസായി എത്തുന്നത്. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങൾ. ചിത്രത്തിൽ മലയാളത്തിന് പരിചിതനായ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോൻ അഭിനയിക്കുന്നത്. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ചാ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി, മുംബൈ, കൊൽക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകൻ ജാവേദ് അക്തർ ഗാനങ്ങളൊരുക്കുന്ന ചിത്രത്തിൽ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യാബാലൻ ആമിയായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് വിദ്യ ചിത്രത്തിൽ നിന്ന് പിന്മാറി. തുടർന്നാണ് മഞ്ജു വാര്യരെ നായികയാക്കാൻ തീരുമാനിച്ചത്.




