- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിലൂടെ ചെളിവാരിയെറിഞ്ഞ ഇവർ ഇങ്ങനെ വീണ്ടും കെട്ടിപ്പിടിക്കുമെന്ന് ആരെങ്കിലും കരുതിയോ? നാടകീയമായി ഭാര്യയുമായി ഒന്നിച്ച് ആമിർ ഖാൻ
ഭർത്താവിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ച് ഭാര്യയും ഭാര്യയുടെ ദുർനടപ്പിനെക്കുറിച്ച് ഭർത്താവും പരസ്യമായി സോഷ്യൽ മീഡിയയിൽ വന്നപ്പോൾ, അമ്പരന്നുനിൽക്കുകയായിരുന്നു ആരാധകർ. താൻ ഗർഭിണിയാണെന്ന ഭാര്യയുടെ വെളിപ്പെടുത്തലിനെപ്പോലും ചോദ്യം ചെയ്ത ഭർത്താവിന്റെ നിലപാടുകൂടിയായപ്പോൾ, മറ്റൊരു സെലിബ്രിറ്റി വിവാഹമാചനം അവർ സ്വപ്‌നം കണ്ടു. എന്നാൽ, വിവാഹമോചനത്തിന് അപേക്ഷ നൽകുകപോലും ചെയ്ത ആ ദമ്പതികൾ ഇപ്പോൾ കെട്ടിപ്പിടിച്ച് നടക്കുന്നതുണ്ട് മൂക്കത്ത് വിരൽവെക്കുകയാണ് ആരാധകർ. ബ്രിട്ടീഷ് ബോക്‌സിങ് താരം ആമിർ ഖാനും ഭാര്യയും മോഡലുമായ ഫര്യാൽ മക്ദൂമുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ഫര്യാലുമായി പിരിയുകയാണെന്ന് സെപ്റ്റംബറിലാണ് ആമിർ ഖാൻ പ്രഖ്യാപിച്ചത് ഭാര്യക്ക് തന്റെ സുഹൃത്തുമായി വഴിവിട്ടബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആമിറിന്റെ പ്രഖ്യാപനം. ഫര്യാലും അടങ്ങിയിരുന്നില്ല. ആമിർ ഖാന്റെ പരസ്ത്രീ ബന്ധം അവരും ട്വിറ്ററിലൂടെ പരസ്യമാക്കി. ഇതിനിടെ താൻ ഗർഭിണിയാണെന്ന് ഫര്യാൽ ട്വീറ്റ് ചെയ്തപ്പോൾ, അതിനുത്തരവാദി താനല്ലെന്നുപോലും ആമിർ ഖാൻ പറഞ്ഞു. വിവ
ഭർത്താവിന്റെ പരസ്ത്രീബന്ധത്തെക്കുറിച്ച് ഭാര്യയും ഭാര്യയുടെ ദുർനടപ്പിനെക്കുറിച്ച് ഭർത്താവും പരസ്യമായി സോഷ്യൽ മീഡിയയിൽ വന്നപ്പോൾ, അമ്പരന്നുനിൽക്കുകയായിരുന്നു ആരാധകർ. താൻ ഗർഭിണിയാണെന്ന ഭാര്യയുടെ വെളിപ്പെടുത്തലിനെപ്പോലും ചോദ്യം ചെയ്ത ഭർത്താവിന്റെ നിലപാടുകൂടിയായപ്പോൾ, മറ്റൊരു സെലിബ്രിറ്റി വിവാഹമാചനം അവർ സ്വപ്‌നം കണ്ടു. എന്നാൽ, വിവാഹമോചനത്തിന് അപേക്ഷ നൽകുകപോലും ചെയ്ത ആ ദമ്പതികൾ ഇപ്പോൾ കെട്ടിപ്പിടിച്ച് നടക്കുന്നതുണ്ട് മൂക്കത്ത് വിരൽവെക്കുകയാണ് ആരാധകർ.
ബ്രിട്ടീഷ് ബോക്‌സിങ് താരം ആമിർ ഖാനും ഭാര്യയും മോഡലുമായ ഫര്യാൽ മക്ദൂമുമാണ് ഈ കഥയിലെ കഥാപാത്രങ്ങൾ. ഫര്യാലുമായി പിരിയുകയാണെന്ന് സെപ്റ്റംബറിലാണ് ആമിർ ഖാൻ പ്രഖ്യാപിച്ചത് ഭാര്യക്ക് തന്റെ സുഹൃത്തുമായി വഴിവിട്ടബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആമിറിന്റെ പ്രഖ്യാപനം. ഫര്യാലും അടങ്ങിയിരുന്നില്ല. ആമിർ ഖാന്റെ പരസ്ത്രീ ബന്ധം അവരും ട്വിറ്ററിലൂടെ പരസ്യമാക്കി. ഇതിനിടെ താൻ ഗർഭിണിയാണെന്ന് ഫര്യാൽ ട്വീറ്റ് ചെയ്തപ്പോൾ, അതിനുത്തരവാദി താനല്ലെന്നുപോലും ആമിർ ഖാൻ പറഞ്ഞു.
വിവാദങ്ങളുണ്ടായി രണ്ടുമാസം തികയുംമുമ്പെ ഇരുവരും ഒന്നിച്ചുവെന്നതാണ് ഇപ്പോഴത്തെ വാർത്ത. ഇരുവരും കെട്ടിപ്പിടിച്ച് സോഫയിലിരിക്കുന്ന ചിത്രം ആമിർ തന്നെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'നാലുമാസം ഗർഭിണിയായ ഭാര്യക്കൊപ്പം' എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ആമിർ ട്വീറ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ഇതിനോട് പ്രതികരിച്ച ഫര്യാൽ, ഉണ്ടാക്കിയ കുഴപ്പങ്ങളെക്കുറിച്ചോർത്ത് ഒരുദിവസം ഞങ്ങൾ പൊട്ടിച്ചിരിക്കുമെന്നും കുറിച്ചു.
സെപ്റ്റംബർ എട്ടിന് സ്‌നാപ്പ്ചാറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദാമ്പത്യം അവസാനിച്ചുവെന്ന് ആമിർ പ്രഖ്യാപിച്ചത്. താനും ഫര്യാലും ഇപ്പോൾ ഒരുമിച്ചല്ലെന്നും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നുമായിരുന്നു ആമിർ പറഞ്ഞത്. ഫര്യാൽ ഗർഭിണിയാണെന്ന വിവരം താനും സോഷ്യൽ മീഡിയയിലൂടെയാണ് അറിഞ്ഞതെന്നും ആമിർ പറഞ്ഞു. മുസ്ലിം വിശ്വാസപ്രകാരം ജീവിക്കുന്നില്ലെന്ന്ു പറഞ്ഞ് ആമിറിന്റെ മാതാപിതാക്കൾ തന്നെ അവഹേളിച്ചിരുന്നുവെന്ന് ഫര്യാലും ആരോപിച്ചു.
എന്നാൽ, കഴിഞ്ഞയാഴ്ചയൊടുവിൽ, ഇരുവരും ഒന്നിക്കുകയാണെന്ന സൂചന നൽകിയത് ഫര്യാലാണ്. താനും ആമിറും മൂന്നുവസ്സുള്ള മകളും ഒരുമിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഫര്യാൽ, വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ വരികയാണെന്ന് വ്യക്തമാക്കി. വിവാഹവസ്ത്രത്തിലുള്ള ചിത്രവും ഫര്യാൽ പോസ്റ്റ് ചെയ്തു. ആമിറും സമാനമായ ചിത്രം പോസ്റ്റ് ചെയ്തതോ, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സെലിബ്രിറ്റി കുടുംബങ്ങളിലൊന്ന് യോജിപ്പിന്റെ വഴിയിലേക്കെത്തി.