വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് അമീർഖാൻ. അരും ചെയ്യാൻ ഒന്നു മടിക്കുന്ന കഥാപാത്രങ്ങൾ വളരെ കൂളായി എടുത്ത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നതുകൊണ്ട് തന്നെ ബോളിവുഡിലെ മിസ്റ്റർ പെർഫെക്ട് എന്ന പട്ടം നടന് മാത്രം സ്വന്തമാണ്.മുപ്പതു വർഷത്തോളമായി സിനിമാരംഗത്ത് തിളങ്ങിനിൽക്കുന്ന താരത്തന്റെ വിജയരഹസ്യമെന്തെന്ന ചോദ്യത്തിന് നടൻ നല്കിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഞാനൊരു പ്രത്യേക മെത്തേഡോ, കഴിവോ ഉള്ള താരമല്ല. പക്ഷേ എനിക്കെന്റേതായ മെത്തേഡ് ഉണ്ട്. അതിലൂടെയാണ് ഇവിടെയെത്തിയത്. എനിക്ക് വലിയ ഓർമ്മ ശക്തിയില്ല. സമയം എടുക്കും. അതുകൊണ്ട് ഒരു സിനിമയ്ക്ക് നാലു മാസത്തോളം റിഹേഴ്സൽ വേണ്ടി വരും.

ആദ്യം ഡയറക്ടറിനൊപ്പം റിഹേഴ്സൽ ചെയ്യും. പിന്നെ ഒറ്റയ്ക്ക് ചെയ്യും. അങ്ങനെയേ സെറ്റിലെത്തുമ്പോൾ ഡയലോഗുകൾ ഓർത്തിരിക്കൂ. പിന്നെ എഴുത്തുകാരന്റെ വരികൾ നിങ്ങളുടെ സ്വന്തം വരികളായി മാറണം. ഇടയ്ക്ക് ഞാൻ സ്വന്തമായും വരികളെഴുതും.' ആമിർ പറഞ്ഞു.