- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി സർ എന്റെ റോൾ മോഡലാണ്; കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്റെ മികവ് അതുല്യമാണ് ; മമ്മൂട്ടിയെ പ്രശംസിച്ച് ആമിർ ഖാൻ
മുംബൈ: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർഖാൻ. മമ്മൂട്ടി സർ എന്റെ റോൾ മോഡലാണ്. കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിനുള്ള മികവ് അതുല്യമാണെന്നും ആമിർ ഖാൻ പറഞ്ഞു. കഴിഞ്ഞ ദിവസം പേരൻപ് എന്ന ചിത്ത്രതിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടൻ ശരത് കുമാറും രംഗത്ത് വന്നിരുന്നു. പേരൻപ് എന്ന റാം ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നാണ് ശരത്ത് പറഞ്ഞത്. റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മസ്റ്റ് വാച്ച് പട്ടികയിൽ ഇടം നേടിയ പേരൻപ് ഏഷ്യൻ ഫിലിം അവാർഡ്‌സിലേക്കും പരിഗണിക്കപ്പെടുകയാണ്. ദേശീയപുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണിത്. അമുധം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ കഥാപാത്രത്തെ വാനോളം പുകഴ്‌ത്തുകയാണ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ. രാജ്യാന്തര നിരൂപകർവരെ ചിത്രത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിട്ടുണ്ട്. മേളയിൽ നിർബന്ധമായി കാണേണ്
മുംബൈ: മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർഖാൻ. മമ്മൂട്ടി സർ എന്റെ റോൾ മോഡലാണ്. കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹത്തിനുള്ള മികവ് അതുല്യമാണെന്നും ആമിർ ഖാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പേരൻപ് എന്ന ചിത്ത്രതിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടൻ ശരത് കുമാറും രംഗത്ത് വന്നിരുന്നു. പേരൻപ് എന്ന റാം ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മറ്റാർക്കും ചെയ്യാൻ കഴിയില്ല എന്നാണ് ശരത്ത് പറഞ്ഞത്.
റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ മസ്റ്റ് വാച്ച് പട്ടികയിൽ ഇടം നേടിയ പേരൻപ് ഏഷ്യൻ ഫിലിം അവാർഡ്‌സിലേക്കും പരിഗണിക്കപ്പെടുകയാണ്.
ദേശീയപുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രമാണിത്. അമുധം എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ കഥാപാത്രത്തെ വാനോളം പുകഴ്‌ത്തുകയാണ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ. രാജ്യാന്തര നിരൂപകർവരെ ചിത്രത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിട്ടുണ്ട്. മേളയിൽ നിർബന്ധമായി കാണേണ്ട 20ചിത്രങ്ങളുടെ കൂട്ടത്തിലും പേരൻപ് ഇടം പിടിച്ചിരുന്നു.
ട്രാൻസ് ജെന്ററായ അഞ്ജലി അമീറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിൽ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് സമുദ്രക്കനി, കനിഹ, അഞ്ജലി, ബേബി സാധന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇത്തവണത്തെ ദേശീയ അവാർഡിനായും മമ്മൂട്ടി പരിഗണിക്കപ്പെടുന്നതായാണ് സൂചന.