- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ സന്തോഷത്തിനായി പ്രാർത്ഥിക്കണം; വേർപിരിയലിന് ശേഷം ആമിർ ഖാൻ; ഇരുവരും പ്രതികരണവുമായി എത്തിയത് പാനി ഫൗണ്ടേന്റെ യൂട്യൂബ് ചാനലിലൂടെ
മുംബൈ: 16 വർഷം നീണ്ട ദാമ്പത്യത്തിനാണ് ബോളിവുഡ് താരം ആമിർ ഖാനും കിരൺ റാവുവും കഴിഞ്ഞ ദിവസം അവസാനം കുറിച്ചത്. വിവാഹബന്ധം വേർപെടുത്തുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.ഇതിന് പിന്നാലെ ആരാധകരോട് വിവരങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിറും കിരൺ റാവുവും. ഇരുവരും ചേർന്ന് രൂപംകൊടുത്ത പാനി ഫൗണ്ടേന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി സംവദിച്ചത്.
ആമിർ ഖാനാണ് സംസാരിച്ചു തുടങ്ങിയത്;- ഞങ്ങൾ ഇരുവരും അതീവ സന്തോഷത്തിലാണെന്നാണ് പറയാനുള്ളത്. ഇപ്പോഴും ഒരു കുടുംബമാണ്. ഞങ്ങൾ ബന്ധം വേർപെടുത്തിയെങ്കിലും ഇപ്പോഴും ഒന്നാണ്. ഞങ്ങൾക്ക് മകൻ ആസാദിനെ പോലെയാണ് പാനി ഫൗണ്ടേഷൻ. ഞങ്ങൾ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാർത്ഥിക്കണം -ആമിർ പറഞ്ഞു.
ഇന്നലെയാണ് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇരുവർക്കും ആസാദ് റാവു ഖാൻ എന്ന മകനുണ്ട്. 'സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വർഷക്കാലം, ഞങ്ങളെ ഒരുമിച്ച നിർത്തിയത് സ്നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭർത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്റ് ആയി ഇനിമുതൽ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിക്കുകയാണ്.'
'കുറേ മുൻപുതന്നെ ഞങ്ങൾ പിരിയാൻ തീരുമാനിച്ചിരുന്നു. അത് ക്രമീകരിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എന്നും നല്ല മാതാപിതാക്കൾ ആയിരിക്കും. സിനിമയിൽ ഞങ്ങൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കും.' -പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.