മുംബൈ: സഹോദരി നിഖത് ഹെഗ്‌ഡെയുടെ പിറന്നാൾ ആഘോഷമാക്കി നടൻ ആമിർ ഖാൻ. നിർമ്മാതാവും അഭിനേത്രിയും കൂടിയായ നിഖതിന്റെ അറുപതാം പിറന്നാളാണ് കുടുംബത്തിനോടൊപ്പം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ നടി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. വീഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. മിഷൻ മംഗൾ, സാന്ദ് കി ആംഖ്, തൻഹാജി തുടങ്ങിയ സിനിമകളിലും നിഖത് അഭിനയിച്ചിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Nikhat Hegde (@nikhat3628)

ലാൽ സിങ് ഛദ്ദയാണ് ഇനി പുറത്തിറങ്ങാനുള്ള ആമിർ ഖാൻ ചിത്രം. ഓഗസ്റ്റ് 11നാണ് തിയറ്ററുകളിൽ എത്തുന്നത്. കരീന കപൂറാണ് നായിക. തെലുങ്ക് താരം നാഗ ചൈതന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.