- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമൂഴത്തിന് ഭീഷണിയായി ആമിർ ഖാന്റെ മഹാഭാരതം വരുന്നു; 1000 കോടി രൂപക്ക് ഒരുങ്ങുന്ന ചിത്രം നിർമ്മിക്കാൻ തയ്യാറായി മുകേഷ് അംബാനി; ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമായി മഹാഭാരതത്തെ ഒരുക്കാൻ തയ്യാറായി മിസ്റ്റർ പെർഫക്ഷനിസ്റ്റ് എത്തുന്നു; ചിത്രം ഒരുങ്ങുന്നത് തങ്സ് ഓഫ് ഹിന്ദുസ്ഥാന് ശേഷം
മുംബൈ: മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായി ഉദ്ധേശിക്കുന്ന രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യൻ സിനിമയിലെ പെർഫക്ഷനിസ്റ്റായ ആമിർ ഖാൻ മഹാഭാരതം ഒരുക്കുന്നു. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിർമ്മിക്കാൻ മുകേഷ് അംബാനിയും രംഗത്ത് എത്തിയിരിക്കുകയാണ്. ആമിർ തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതത്തിന് പിറകിലായുരുന്നു കുറേ നാളുകളായി. എന്നാൽ ചിത്രം നിർമ്മിക്കാൻ വലിയ ഒരു നിർമ്മാണ കമ്പനിയെ തേടിയപ്പോഴാണ് ചിത്രത്തിന്റെ നിർമ്മാണം മുകേഷ് അംബാനി ഏറ്റെടുത്തത്. ആയിരം കോടിയാണ് ഇതിനായി മാറ്റിവെയ്ക്കുക. ഇതിനായി ഒരു പുതിയ നിർമ്മാണകമ്പനിയും മുകേഷ് തുടങ്ങുമെന്നും സൂചനയുണ്ട്. ആമിർ ഖാൻ കൈ വച്ചാൽ ചിത്രം മികച്ചതാവും എന്നുള്ളതാണ് മുകേഷിനെ ഈ ചിത്രത്തിന്റെ ഭാഗമാക്കാൻ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്. മുമ്പ് ബാഹുബലിയടക്കമുള്ള വൻ ചിത്രങ്ങൾ ഒരുക്കിയ എസ് എസ് രാജമൗലി മഹഭാരതം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. മോഹൻലാൽ, ആമിർ ഖാൻ, രജനീകാന്ത് എന്നിവരായിരുന്നു രാജമൗലിയുടെ മനസ്സിലെ കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ എം ടിയുടെ തിരക്കഥ
മുംബൈ: മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായി ഉദ്ധേശിക്കുന്ന രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യൻ സിനിമയിലെ പെർഫക്ഷനിസ്റ്റായ ആമിർ ഖാൻ മഹാഭാരതം ഒരുക്കുന്നു. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിർമ്മിക്കാൻ മുകേഷ് അംബാനിയും രംഗത്ത് എത്തിയിരിക്കുകയാണ്.
ആമിർ തന്റെ സ്വപ്‌ന പദ്ധതിയായ മഹാഭാരതത്തിന് പിറകിലായുരുന്നു കുറേ നാളുകളായി. എന്നാൽ ചിത്രം നിർമ്മിക്കാൻ വലിയ ഒരു നിർമ്മാണ കമ്പനിയെ തേടിയപ്പോഴാണ് ചിത്രത്തിന്റെ നിർമ്മാണം മുകേഷ് അംബാനി ഏറ്റെടുത്തത്.
ആയിരം കോടിയാണ് ഇതിനായി മാറ്റിവെയ്ക്കുക. ഇതിനായി ഒരു പുതിയ നിർമ്മാണകമ്പനിയും മുകേഷ് തുടങ്ങുമെന്നും സൂചനയുണ്ട്. ആമിർ ഖാൻ കൈ വച്ചാൽ ചിത്രം മികച്ചതാവും എന്നുള്ളതാണ് മുകേഷിനെ ഈ ചിത്രത്തിന്റെ ഭാഗമാക്കാൻ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്.
മുമ്പ് ബാഹുബലിയടക്കമുള്ള വൻ ചിത്രങ്ങൾ ഒരുക്കിയ എസ് എസ് രാജമൗലി മഹഭാരതം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. മോഹൻലാൽ, ആമിർ ഖാൻ, രജനീകാന്ത് എന്നിവരായിരുന്നു രാജമൗലിയുടെ മനസ്സിലെ കഥാപാത്രങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ എം ടിയുടെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ മഹാഭാരതം നിർമ്മിക്കാൻ ഒരുങ്ങുന്നതിനാൽ ചിത്രത്തിൽ നിന്ന് പിന്മാറുകയാണ്.
ഹോളിവുഡ് സീരിസുകളായ ലോർഡ് ഓഫ് ദ് റിങ്‌സ്, ഗെയിം ഓഫ് ത്രോൺ പോലെ പല ഭാഗങ്ങളായാകും ഈ ചിത്രം നിർമ്മിക്കാൻ ആമിർ ലക്ഷ്യമിടുന്നത്.എന്നാൽ സിനിമയുടെ കഥ, സംവിധാനം എന്നീ മേഖലകളിൽ ആരൊക്കെ ഉണ്ടാകുമെന്ന വിവരം പുറത്തുവന്നിട്ടില്ല.
തഗസ് ഓഫ് ഹിന്ദുസ്ഥാന് ശേഷം മഹാഭാരമായിരിക്കും ആമിറിന്റെ അടുത്ത പ്രോജക്ട് എന്നാണ് പുറത്ത് വരുന്ന വിവരം. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇപ്പോൾ ആമിർ ഖാൻ.
മോഹൻലാലിനെ വെച്ച് ഒരുക്കുന്ന മഹാഭാരതം നിർമ്മിക്കുന്നത് ബി ആർ ഷെട്ടിയാണ്. മലയാളത്തിൽ രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളിൽ മഹാഭാരതം എന്ന പേരിൽ തന്നെയാവും ഇത് പുറത്തിറങ്ങുക.
മൂന്ന് മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും ഓഫർ ലഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടും