- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് തുറന്നുടനെ രണ്ട് ലക്ഷത്തോളം ഫോളോവേഴ്സ്; ആദ്യ പോസ്റ്റായി തന്നെ താനാക്കിയ മാറ്റിയ അമ്മയുടെ ചിത്രം ആരാധകർക്കായി പങ്ക് വച്ചു; ജന്മദിനത്തിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുറന്ന അമീർ ഖാന് വമ്പൻ വരവേല്പ്
ജന്മദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ ആമിർ ഖാന് വൻ വരവേൽപ്പ്. ഇൻസ്റ്റാഗ്രാമിൽ എത്തി ആദ്യ പോസ്റ്റിടും മുമ്പ് തന്നെ 2 ലക്ഷം ഫോളോവേഴ്സിനെയാണ് താരം നേടിയത്. താരത്തിന്റെ 53 ാം പിറന്നാളിന്റെ ഭാഗാമായാണ് അ്ക്കൗണ്ട് എടുത്തിരിക്കുന്നത്. പിന്നീട് തന്റെ മാതാവായ സീനത്ത് ഹുസൈന്റെ ചിത്രം ആമിർ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം കുറിച്ചത്. 9 ഭാഗങ്ങളാക്കിയ ഒരു ചിത്രമാണ് ആമിർ പോസ്റ്റ് ചെയ്തത്. തന്നെ താനാക്കിയ ആളെന്ന അടിക്കുറിപ്പോടെയാണ് ആമിറിന്റെ പോസ്റ്റ്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് ഇടാൻ വേണ്ടിയാണ് താരം കാത്തിരിക്കുന്നതെന്ന വ്യാപക പ്രചരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മാതാവായ സീനത്ത് ഹുസൈന്റെ ചിത്രം ആമിർ പോസ്റ്റ് ചെയ്തത്. താരത്തിന് സ്വന്തം കുടുംബത്തിലെ ആരോ സമ്മാനിച്ചതാണ് ഈ ചിത്രമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. മാതാവുമായി ഏറെ അടുപ്പം പുലർത്തുന്ന ആമിറിന് ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏതായിരിക്കണമെന്ന സംശയമൊട്ടും ഉണ്ടായിരിക്കില്ലെന്ന് ആരാധകരും പറഞ്ഞു. പുതിയ ചിത്രമാ
ജന്മദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ ആമിർ ഖാന് വൻ വരവേൽപ്പ്. ഇൻസ്റ്റാഗ്രാമിൽ എത്തി ആദ്യ പോസ്റ്റിടും മുമ്പ് തന്നെ 2 ലക്ഷം ഫോളോവേഴ്സിനെയാണ് താരം നേടിയത്. താരത്തിന്റെ 53 ാം പിറന്നാളിന്റെ ഭാഗാമായാണ് അ്ക്കൗണ്ട് എടുത്തിരിക്കുന്നത്.
പിന്നീട് തന്റെ മാതാവായ സീനത്ത് ഹുസൈന്റെ ചിത്രം ആമിർ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം കുറിച്ചത്. 9 ഭാഗങ്ങളാക്കിയ ഒരു ചിത്രമാണ് ആമിർ പോസ്റ്റ് ചെയ്തത്. തന്നെ താനാക്കിയ ആളെന്ന അടിക്കുറിപ്പോടെയാണ് ആമിറിന്റെ പോസ്റ്റ്.
തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് ഇടാൻ വേണ്ടിയാണ് താരം കാത്തിരിക്കുന്നതെന്ന വ്യാപക പ്രചരണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മാതാവായ സീനത്ത് ഹുസൈന്റെ ചിത്രം ആമിർ പോസ്റ്റ് ചെയ്തത്.
താരത്തിന് സ്വന്തം കുടുംബത്തിലെ ആരോ സമ്മാനിച്ചതാണ് ഈ ചിത്രമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. മാതാവുമായി ഏറെ അടുപ്പം പുലർത്തുന്ന ആമിറിന് ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏതായിരിക്കണമെന്ന സംശയമൊട്ടും ഉണ്ടായിരിക്കില്ലെന്ന് ആരാധകരും പറഞ്ഞു. പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ആമിർ ഇപ്പോൾ. ജോധ്പൂരിലാണ് ചിത്രീകരണം നടക്കുന്നത്. നവംബർ 7നാണ് ചിത്രം റിലീസ് ചെയ്യുക.