- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലും മഹാഭാരതം സിനിമയാകില്ല; ചരിത്രത്തെയും മിത്തുകളേയും സിനിമയാക്കുന്നത് വിവാദങ്ങൾക്ക് കാരണമാകുമെന്നതിനാൽ അമീർ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്ന് സൂചന; നിർമ്മാണത്തിൽ നിന്ന് പുറകോട്ടില്ലെന്ന് മുകേഷ് അംബാനിയും
മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ച രണ്ടാമൂഴം സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ ബോളിവുഡിലെയും മഹാഭാരതം പ്രൊജക്ട് സിനിമയാകില്ലെന്ന് സൂചനകൾ പുറത്ത്. ആയിരം കോടി മുതൽ മുടക്കിൽ ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ അമീർ പിന്മാറിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മി. പെർഫക്ഷനിസ്റ്റായ ആമിർ ഖാനാണ് തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതയുമായി എത്തിയത്. അന്നു തന്നെ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. ഒരു മുസ്‌ളിമായ ആമിർ ശ്രീ കൃഷ്ണനെ അവതരിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം ഹിന്ദുവാദികൾ രംഗത്തെത്തിയത്. എന്നാൽ, ആമിർ മഹാഭാരതം പദ്ധതി ഉപേക്ഷിക്കുക യാണെന്നാണ് ഇപ്പോൾ ബോളിവുഡിൽ നിന്ന് ലഭിക്കുന്ന വിവരം.യാഥാസ്ഥിതികരായ ആളുകളുടെ വിമർശനത്തിന് ഇരയാകാൻ താത്പര്യമില്ലാത്തതിനാലാണ് ആമിർ പ്രോജക്ട് ഉപേക്ഷിക്കുന്നതെന്നും പറയുന്നു. സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിനെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശദീകരണം .മഹാഭാരതം സിനിമയാക്കിയാൽ ഉണ്ടാകുന്ന ഗുണങ്ങളേയും ദോഷങ്ങളേക്കുറിച്ചും അമീർ
മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ച രണ്ടാമൂഴം സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ ബോളിവുഡിലെയും മഹാഭാരതം പ്രൊജക്ട് സിനിമയാകില്ലെന്ന് സൂചനകൾ പുറത്ത്. ആയിരം കോടി മുതൽ മുടക്കിൽ ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ അമീർ പിന്മാറിയെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ മി. പെർഫക്ഷനിസ്റ്റായ ആമിർ ഖാനാണ് തന്റെ സ്വപ്ന പദ്ധതിയായ മഹാഭാരതയുമായി എത്തിയത്. അന്നു തന്നെ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. ഒരു മുസ്‌ളിമായ ആമിർ ശ്രീ കൃഷ്ണനെ അവതരിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം ഹിന്ദുവാദികൾ രംഗത്തെത്തിയത്. എന്നാൽ, ആമിർ മഹാഭാരതം പദ്ധതി ഉപേക്ഷിക്കുക യാണെന്നാണ് ഇപ്പോൾ ബോളിവുഡിൽ നിന്ന് ലഭിക്കുന്ന വിവരം.യാഥാസ്ഥിതികരായ ആളുകളുടെ വിമർശനത്തിന് ഇരയാകാൻ താത്പര്യമില്ലാത്തതിനാലാണ് ആമിർ പ്രോജക്ട് ഉപേക്ഷിക്കുന്നതെന്നും പറയുന്നു.
സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിനെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശദീകരണം .മഹാഭാരതം സിനിമയാക്കിയാൽ ഉണ്ടാകുന്ന ഗുണങ്ങളേയും ദോഷങ്ങളേക്കുറിച്ചും അമീർ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിനെതിരേ ഒരു വിഭാഗം രംഗത്തെത്താനും സാധ്യതയുണ്ട്. അതുകൊണ്ടാണ് മഹാഭാരതം ഉപേക്ഷിക്കാൻ അമീർ ഖാൻ ഒരുങ്ങുന്നത്.
മാസങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് ബൻസാലിയുടെ പത്മാവദ് തീയെറ്ററിൽ എത്തിയത്. സുപ്രീകോടതി അനുകൂല വിധി നൽകിയിട്ടും നിരവധി തീയെറ്ററുകളും രണ്ട് സംസ്ഥാനങ്ങളും ചിത്രം റിലീസ് ചെയ്യാൻ തയാറായില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാൻ അമീർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മഹാഭാരത് പ്രഖ്യാപിച്ചപ്പോൾ തന്നെ അതിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയത്. മുസ്ലിം ആയ ഒരാൾ മഹാഭാരതത്തിൽ അഭിനയിക്കുന്നു എന്നായിരുന്നു വിമർശനം. പ്രഖ്യാപനത്തിന് പിന്നിലേയുണ്ടായ ഇത്തരം പരാമർശനങ്ങളും പുനർചിന്തനത്തിന് കാരണമായിട്ടുണ്ടാകാം.
എന്നാൽ റിലയൻസ് ഉടമ മുകേഷ് അംബാനിയാണ് ചിത്രം നിർമ്മിക്കാൻ തയാറായി മുന്നോട്ടു വന്നത്. ആമിർ പിന്മാറിയെങ്കിലും മുകേഷ് മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കുന്നില്ലെന്നാണ് സൂചന.പത്തു ഭാഗങ്ങളായി പുറത്തിറക്കാൻ ആലോചിക്കുന്ന ചിത്രത്തിന്റെ സംവിധായകരായി എസ്.എസ്. രാജമൗലി ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ട്. ഹോളിവുഡ് രംഗത്തെ അതികായന്മാരും ചിത്രത്തിന്റെ പിന്നണിയിലുണ്ടാകുമെന്നാണ് അറിയുന്നത്.