- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശങ്കർ-രജനികാന്ത് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രത്തോട് ഏറ്റുമുട്ടാൻ അമീർഖാൻ ചിത്രമെത്തും; ദീപാവലിക്ക് തിയേറ്ററുകളിൽ എത്താൻ അമീറിന്റെ സീക്രട്ട് സൂപ്പർസ്റ്റാറും രജനിയുടെ 2.0
സൂപ്പർ താരങ്ങളായ രജനിയുടെയും അമീർഖാന്റെയും ആരാധകർക്ക് ഇത്തവണത്തെ ദീപാവലി കെങ്കേമമാകും. ദീപാവലി ദിനത്തിൽ തിയേറ്ററുകൾ കീഴടക്കാൻ രണ്ട് ബിഗ് ബജ്റ്റ് ചിത്രങ്ങളാണ് എത്തു.വലിയ വിജയം നേടിയ ദംഗലിന് ശേഷമുള്ള ആമിർഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറും, ഏറെക്കാലമായി രജനി ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ഷങ്കർ ചിത്രം 2.0 ആണ് ഒരേ ദിവസം തീയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ നവംബർ 20നുതന്നെ ഷങ്കർ തന്റെ ചിത്രം ദീപാവലിക്കാണ് തീയേറ്ററുകളി ലെത്തുക യെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആമിർ ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ റിലീസ്തീയതി ഇന്നാണ് പുറത്തെത്തിയത്. ഒക്ടോബർ 18നാണ് ഈ വർഷത്തെ ദീപാവലി. എന്തിരന്റെ ആദ്യഭാഗത്തേക്കാൾ ദൃശ്യസമ്പന്നമായാണ് ഷങ്കർ രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകോത്തര സാങ്കേതിക വിദഗ്ധരെയാണ് ഷങ്കർ പ്രോജക്ടുമായി സഹകരിപ്പിച്ചിരിക്കുന്നത്.ആമിർഖാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'സീക്രട്ട് സൂപ്പർസ്റ്റാറി'ൽ പക്ഷേ ആമിറല്ല നായകൻ. മറിച്ച് ദംഗലിൽ ഗീത ഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച സൈറാ വസീമാണ് ചി
സൂപ്പർ താരങ്ങളായ രജനിയുടെയും അമീർഖാന്റെയും ആരാധകർക്ക് ഇത്തവണത്തെ ദീപാവലി കെങ്കേമമാകും. ദീപാവലി ദിനത്തിൽ തിയേറ്ററുകൾ കീഴടക്കാൻ രണ്ട് ബിഗ് ബജ്റ്റ് ചിത്രങ്ങളാണ് എത്തു.വലിയ വിജയം നേടിയ ദംഗലിന് ശേഷമുള്ള ആമിർഖാൻ ചിത്രം സീക്രട്ട് സൂപ്പർ സ്റ്റാറും, ഏറെക്കാലമായി രജനി ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്ന ഷങ്കർ ചിത്രം 2.0 ആണ് ഒരേ ദിവസം തീയേറ്ററുകളിലെത്തുന്നത്.
കഴിഞ്ഞ നവംബർ 20നുതന്നെ ഷങ്കർ തന്റെ ചിത്രം ദീപാവലിക്കാണ് തീയേറ്ററുകളി ലെത്തുക യെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആമിർ ചിത്രം സീക്രട്ട് സൂപ്പർസ്റ്റാറിന്റെ റിലീസ്തീയതി ഇന്നാണ് പുറത്തെത്തിയത്. ഒക്ടോബർ 18നാണ് ഈ വർഷത്തെ ദീപാവലി.
എന്തിരന്റെ ആദ്യഭാഗത്തേക്കാൾ ദൃശ്യസമ്പന്നമായാണ് ഷങ്കർ രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകോത്തര സാങ്കേതിക വിദഗ്ധരെയാണ് ഷങ്കർ പ്രോജക്ടുമായി സഹകരിപ്പിച്ചിരിക്കുന്നത്.ആമിർഖാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'സീക്രട്ട് സൂപ്പർസ്റ്റാറി'ൽ പക്ഷേ ആമിറല്ല നായകൻ. മറിച്ച് ദംഗലിൽ ഗീത ഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച സൈറാ വസീമാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ലോകമറിയുന്ന ഗായികയാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ് സൈറയുടെ കഥാപാത്രം. പക്ഷേ മകൾ അവളുടെ ആഗ്രഹത്തിന് പിന്നാലെ പോകുന്നതിനെ എതിർക്കുകയാണ് അച്ഛൻ. തുടർന്ന് ഒരു ബുർഖയണിഞ്ഞ് ഇന്റർനെറ്റിലൂടെ തന്റെ ഗാനങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് പെൺകുട്ടി. ഒരു സംഗീതസംവിധായകന്റെ റോളിലാണ് ആമിർ ചിത്രത്തിൽ എത്തുന്നത്.
എന്നാൽ റിലീസ് ഇരു ചിത്രങ്ങളെയും ബാധിക്കാത്ത തരത്തിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് താരങ്ങൾ തമ്മിൽ ധാരണയിലെത്തിയെന്നും സൂചനയുണ്ട്.