മൽഹാസന്റെ മുൻഭാര്യയും നടിയുമായി സരിക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. കമൽഹസാനുമായി വേർപിരിഞ്ഞ ശേഷം നടി അമ്മയ്‌ക്കൊപ്പമായിരുന്നു. എന്നാൽ അമ്മയുടെ മരണത്തെ തുടർന്ന് നടി സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ട്. കാരണം സരികയുടെ അമ്മ കമൽ ധാക്കൂർ വിൽപ്പത്രത്തിൽ മുംബയ് ജുഹുവിലെ ഫ്‌ളാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം കുടുംബസുഹൃത്തായ ഡോ. വിക്രം ധാക്കറിന് എഴുതിവച്ചതോടെയാണ് സരിക പ്രതിസന്ധിയിലായത്.

ഇതോടെ വാടക ഫ്‌ളാറ്റിൽ താമസമാക്കിയെ സരികയെ സഹായിക്കാനായി
ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ രംഗത്തെത്തിയെന്നും റി്േപ്പാർ്ട്ടും പുറത്ത് വരുന്നുണ്ട്. കമൽഹാസന്റെ മുൻ ഭാര്യയും നടിമാരായ ശ്രുതിഹാസന്റെയും അക്ഷരഹാസന്റെയും അമ്മയുമാണ് സരിക. സരികയുടെ അമ്മ കമൽ ധാക്കൂർ നവംബറിലാണ് നിര്യാതയായത്.

തന്റെ സമ്പാദ്യം കൊണ്ടാണ് അമ്മ ജുഹുവിലെ അപ്പാർട്ട്‌മെന്റ് വാങ്ങിയതെന്നാണ് സരിക വാദിക്കുന്നത്. എന്നാൽ വിൽപ്പത്രം നിലനിൽക്കുന്നതിനാൽ സരികയ്ക്ക് സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കാൻ കഴിയുന്നില്ല. താമസിക്കാൻ സ്വന്തമായി ഒരിടമില്ലാതെ വലയുകയാണ് ഈ മുൻ താരസുന്ദരി.

മുംബയിലെ വാടക ഫ്‌ളാറ്റിലാണ് 57കാരിയായ സരിത ഇപ്പോൾ താമസിക്കുന്നത്. ഇതേ തുടർന്നാണ് സരികയെ സഹായിക്കാൻ ആമിർ രംഗത്ത് വന്നതത്രേ. ആമിറിന്റെ ഇളയ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സരിക.

1980കളിൽ പ്രണയിച്ചു വിവാഹം ചെയ്തവരാണ് കമൽഹാസനും സരികയും. ആദ്യത്തെ മകൾ ജനിച്ചതിനു ശേഷമാണു സരികയെ കമൽ വിവാഹം ചെയ്തത്. തുടർന്ന2004ലാണ് സരിക കമൽഹാസനുമായി വേർപിരിയുന്നത്. ഇവരുടെ മക്കളായ ശ്രുതി ഹാസന് മുംബയിൽ സ്വന്തം വീടുണ്ട്. ഇളയമകൾ അക്ഷര ചെന്നൈയിൽ കമൽഹാസനൊപ്പമാണ് താമസം.