- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമീർ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം; കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആമീർ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ല; കഥ പ്രേക്ഷകർക്ക് മുന്നിലെത്തുക വെബ്സീരീസായി; 1000 കോടിയിൽ ഒരുങ്ങുന്ന മഹാഭാരത്തിന്റെ അണിയറ വിശേഷങ്ങൾ പങ്ക് വച്ച് ഷാരൂഖ്
മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ട മഹാഭാരതം അനിശ്ചിത്വത്തിൽ തുടരുന്നതിനിടെ ബോളിവുഡിൽ നിന്നുള്ള മഹാഭാരതം ഉറപ്പായിരിക്കുകയാണ്. അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടൻ ആമിർ ഖാനെ നായകനാക്കി സിനിമ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ.ചിത്രത്തിലെ അണിയറവിശേഷങ്ങൾ ഷാരൂഖ് ഡി.എൻ.എയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് വ്യക്തമാക്കിയത്. ആമീർ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം. എന്നാൽ സിനിമയുടെ രൂപത്തിലല്ല വെബ്സീരീസായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആമീർ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ലെന്ന് ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞു. 1000 കോടി ബജറ്റിൽ ഒരുങ്ങുന്ന വെബ്സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയുടെ ജീവിത
മലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ട മഹാഭാരതം അനിശ്ചിത്വത്തിൽ തുടരുന്നതിനിടെ ബോളിവുഡിൽ നിന്നുള്ള മഹാഭാരതം ഉറപ്പായിരിക്കുകയാണ്. അഭിനയത്തിലൂടെയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടൻ ആമിർ ഖാനെ നായകനാക്കി സിനിമ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഷാരൂഖ് ഖാൻ.ചിത്രത്തിലെ അണിയറവിശേഷങ്ങൾ ഷാരൂഖ് ഡി.എൻ.എയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് വ്യക്തമാക്കിയത്.
ആമീർ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം. എന്നാൽ സിനിമയുടെ രൂപത്തിലല്ല വെബ്സീരീസായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആമീർ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ലെന്ന് ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞു.
1000 കോടി ബജറ്റിൽ ഒരുങ്ങുന്ന വെബ്സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു.
നിലവിൽ ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയുടെ ജീവിതകഥ പറയുന്ന സിനിമയുടെ തിരക്കുകളിലാണ് ആമിർ ഖാൻ.. ഇത് പൂർത്തിയാക്കിയതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികളിലേക്ക് പ്രവേശിക്കുക.
മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ രണ്ടാമൂഴം പ്രഖ്യാപിച്ചിരുന്നു. 1000 കോടി മുതൽ മുടക്കുള്ള ചിത്രം നിർമ്മിക്കാൻ സന്നദ്ധനായി വ്യവസായിയായ ബി.ആർ ഷെട്ടി രംഗത്ത് വരികയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച സമയത്ത് സിനിമ തുടങ്ങാതിരുന്നതിനാൽ എം ടി സംവിധായകനിൽ നിന്ന് തിരക്കഥ തിരികെ വാങ്ങാൻ കോടതിയെ സമീപിക്കുകയും സിനിമയുടെ ചിത്രീകരണം അനിശ്ചിതത്വത്തിൽ ആയിരിക്കുകയുമാണ്.
ഇന്ത്യൻ സിനിമാലോകത്ത് അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചചെയ്തത് മഹാഭാരതം സിനിമയാകുന്നതിന്റെ പേരിലാണ്. മലയാളത്തിൽ എം ടിയുടെ രണ്ടാമൂഴം മോഹൻലാലിനെ നായകനാക്കി മഹാഭാരതം എന്ന പേരിൽ സിനിമയാക്കുന്നത് അനിശ്ചിതത്വത്തിലേക്ക് ഒതുങ്ങുകയാണ്. സംവിധായകൻ ശ്രീകുമാർ മേനോനും എം ടി വാസുദേവൻ നായരും തമ്മിൽ തിരക്കഥയെ ചൊല്ലി പ്രശ്‌നങ്ങൾ മുറുകുന്നതിനാൽ ചിത്രം വൈകുകയാണ്. കൂടാടെ ബാഹുബലി സംവിധായകൻ രാജമൗലിയും മഹാഭാരതം സിനിമയാക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും ഇതിനെ സംബന്ധിച്ച് ഉണ്ടായതുമില്ല.