- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യന്തിരന്റെ രണ്ടാം ഭാഗത്തിൽ രജനിക്ക് പകരം നായക വേഷത്തിൽ ശങ്കർ കണ്ടത് തന്നെ; സ്‌ക്രിപ്റ്റ് വായിച്ച് ത്രില്ലടിക്കുകയും ചെയ്തു; എന്നാൽ, രജനി സാർ ചെയ്ത വേഷം ചെയ്യാൻ ഭയന്നപ്പോൾ പിന്മാറി; എല്ലാ ഭാഷകളിലെയും ബോക്‌സ്ഓഫീസ് റെക്കോർഡ് യന്തിരൻ 2 തകർക്കും: സ്റ്റൈൻ മന്നൻ ചിത്രത്തെ കുറിച്ച് രഹസ്യം വെളിപ്പെടുത്തി ആമിർ ഖാൻ
മുംബൈ: രജനീകാന്ത്-ശങ്കർ ടീമിന്റെ ബ്രഹ്മാണ്ട ചിത്രം യന്തിരൻ 2 വിന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രജനീകാന്ത് അവിസ്മരണീയമാക്കിയ ചിട്ടിയെ അവതരിപ്പിക്കാൻ തന്നെയാണ് ആദ്യം ശങ്കർ ക്ഷണിച്ചിരുന്നത് എന്നാണ് ആമിർഖാന്റെ വെളിപ്പെടുത്തൽ. ആദ്യം വില്ലനായി ആമിർഖാന്റെ പേരായിരുന്നു കേട്ടിരുന്നത്. എന്നാൽ ആ വേഷം അക്ഷയ് കുമാറായിനായിരുന്നു പിന്നീട് എത്തിയത്. തന്നെ വില്ലനായല്ല രജനിയുടെ പകരക്കാരനായാണ് ശങ്കർ വിളിച്ചിരുന്നത് എന്നാണ് ആമിർഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ശങ്കറിന്റെയും രജനി സാറിന്റെയും വലിയ ആരാധകനാണ് താൻ എന്ന് ആമിർ പറയുന്നു. രജനി സാറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ സമയത്താണ് ശങ്കർ എന്നെ വിളിക്കുന്നത്. രജനി സാർ തന്നെയാണ് തന്നെ ശ്ങ്കറിന് സജസ്റ്റ് ചെയ്യുന്നത്. ജനി സാറിന് തന്നെ സ്വയം തോന്നി തനിക്ക് ആ ചിത്രം ചെയ്യാൻ സാധിക്കില്ലെന്ന്. പിന്നീട് രജനി സാർ എന്നെ വിളിക്കുകയും ചിത്രം ചെയ്യാൻ തന്നോട് ആവിശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് തിരക്കഥ ഞാൻ വായിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന സ്ക്രിപ്റ്
മുംബൈ: രജനീകാന്ത്-ശങ്കർ ടീമിന്റെ ബ്രഹ്മാണ്ട ചിത്രം യന്തിരൻ 2 വിന്റെ പുതിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. രജനീകാന്ത് അവിസ്മരണീയമാക്കിയ ചിട്ടിയെ അവതരിപ്പിക്കാൻ തന്നെയാണ് ആദ്യം ശങ്കർ ക്ഷണിച്ചിരുന്നത് എന്നാണ് ആമിർഖാന്റെ വെളിപ്പെടുത്തൽ. ആദ്യം വില്ലനായി ആമിർഖാന്റെ പേരായിരുന്നു കേട്ടിരുന്നത്. എന്നാൽ ആ വേഷം അക്ഷയ് കുമാറായിനായിരുന്നു പിന്നീട് എത്തിയത്. തന്നെ വില്ലനായല്ല രജനിയുടെ പകരക്കാരനായാണ് ശങ്കർ വിളിച്ചിരുന്നത് എന്നാണ് ആമിർഖാൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ശങ്കറിന്റെയും രജനി സാറിന്റെയും വലിയ ആരാധകനാണ് താൻ എന്ന് ആമിർ പറയുന്നു. രജനി സാറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായ സമയത്താണ് ശങ്കർ എന്നെ വിളിക്കുന്നത്. രജനി സാർ തന്നെയാണ് തന്നെ ശ്ങ്കറിന് സജസ്റ്റ് ചെയ്യുന്നത്. ജനി സാറിന് തന്നെ സ്വയം തോന്നി തനിക്ക് ആ ചിത്രം ചെയ്യാൻ സാധിക്കില്ലെന്ന്. പിന്നീട് രജനി സാർ എന്നെ വിളിക്കുകയും ചിത്രം ചെയ്യാൻ തന്നോട് ആവിശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് തിരക്കഥ ഞാൻ വായിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റ് ആണ് അത്. അതിഗംഭീരമായാണ് സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. പിന്നീട് താൻ ആ വേഷത്തെക്കുറിച്ച് ചിന്തിക്കാൻ ആരംഭിച്ചു. എന്നാൽ എന്നെ ചിട്ടിയായി സങ്കൽപിക്കാൻ എനിക്ക് സാധിക്കുന്നില്ല. രജനി സാർ തന്നെയാണ് ആ വേഷത്തിന് അനുയോജ്യൻ എന്ന് എനിക്ക് മനസ്സിലായത്. മാനസികമായും ആ കഥാപാത്രത്തിലേക്ക് എനിക്ക് എത്താനാകുന്നില്ല.
പിന്നീടാണ് ശങ്കറിനോട് ഈ ചിത്രം എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുന്നത്. കാരണം എപ്പോൾ ചിന്തിക്കുമ്പോളും രജനിസാറിന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത്. എന്നെ അതിൽ കാണാനേ സാധിക്കുന്നില്ലായിരുന്നു. യന്തിരൻ 2 സൂപ്പർ ഡ്യൂപ്പർ ചിത്രമായിരിക്കും. ഉറപ്പായും ഒരു ബ്ലോക്‌ബസ്റ്റർ ഹിറ്റ്. എല്ലാ ഭാഷകളിലെയും ബോക്‌സ്ഓഫീസ് റെക്കോർഡ് ഈ ചിത്രം തകർക്കും. അത് ഉറപ്പായ കാര്യമാണ്.ആമിർ പറഞ്ഞു.