- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയേയും ഉമ്മയേയും കൊന്നിട്ടു വന്നാലെ കൂടെ പൊറുക്കാൻ തയ്യാറാവൂ എന്ന് പങ്കാളി പറഞ്ഞതോടെ ചുറ്റിക കൈയിലെടുത്തു; പുലർച്ചെ മൂന്ന് മണിക്ക് അയൽ വീട്ടിലെത്തി അടുത്ത ബന്ധുക്കളെ തലയ്ക്ക് അടിച്ചു വീഴ്ത്തി പ്രതികാരം തീർത്തു; മതം മാറി ഷാനായ സുനിൽ കുമാർ കാട്ടിയത് കുടുംബ വഴക്കിന്റെ പക; ആനച്ചാൽ ഇപ്പോഴും ഭീതിയിൽ
അടിമാലി: ആനച്ചാൽ സാക്ഷ്യം വഹിച്ചത് കുടുംബ വഴക്കിന്റെ പക തന്നെ. സഹോദരിയെയും ഉമ്മയെയും കൊന്നിട്ടു വന്നാലെ കൂടെ പൊറുക്കാൻ തയ്യാറാവു എന്ന് പങ്കാളി ഷൈല പറഞ്ഞെന്നും ഇതെത്തുടർന്നാണ് താൻ ആക്രമണത്തിനെത്തിയതെന്നും ഷാൻ പറഞ്ഞെന്ന് മകൾ റോഷ്നി തന്നോട് വെളിപ്പെടുത്തിയതായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ വയസുകാരന്റെ പിതാവ് റിയാസ്. ഷാനിന്റെ ആക്രമണത്തിൽ നിന്നും ഭാഗ്യം കൊണ്ടാണ് റോഷ്നി രക്ഷപ്പെട്ടത്. നാടിനെ നടുക്കിയ കൊലയും ആക്രമണവുമാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ഉണ്ടായത്.
മകന്റെ മൃതദ്ദേഹം സൂക്ഷിച്ചിട്ടുള്ള അടിമാലി താലൂക്ക് ആശുപതിയിൽ എത്തിയപ്പോഴാണ് റിയാസ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആക്രമണം നടത്തിയ ഷാൻ മുമ്പും തന്റെ തന്റെ ഭാര്യ സ്ഥിയയെ ആക്രമിച്ചിരുന്നെന്നും താലൂക്ക് ആശുപത്രിയിൽ ചികത്സ തേടിയിരുന്നെന്നും അതിർത്തി പ്രശ്നത്തെത്തുടർന്നായിരുന്നു മർദ്ദനവും വാക്കേറ്റവുമെന്നും റിയാസ് വ്യക്തമാക്കി. ചെണ്ടുവര എസ്റ്റേറ്റ് ജീവനക്കാരനായ തന്നോട് മകൾ വിളിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടായതായി അറിയിച്ചെന്നും തുടർന്നാണ് താൻ വീട്ടിലെത്തിയതെന്നും റിയാസ് പറഞ്ഞു. കൃത്യം നടത്തിയത് ഷാൻ ഒറ്റയ്ക്കാണെന്ന് വിശ്വസിക്കുന്നില്ല. മറ്റാരങ്കെലും സഹായിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്-റിയാസ് കൂട്ടിച്ചേർത്തു.
ഈ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ആനച്ചാലുകാർ. പ്രതി ഇനിയും ആരെയെങ്കിലും ആക്രമിക്കുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്. സൈക്കോ ക്രിമിനലിനെ പോലെയാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് വസ്തുത. ആക്രണം നടന്ന മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറംലോകത്ത് എത്തിയത്. ഇതിനിടെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരും പൊലീസും ചേർന്നാണ് പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നത്.
കൈയിൽ ചുറ്റികയുമായി ഷാനിന്റെ കൈയിൽ നിന്ന് പതിനെഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു. ആക്രമണം നടത്തും മുമ്പ് ഷാൻ എന്തിന് കൊല്ലാൻ എത്തിയെന്ന് വെളിപ്പെടുത്തിയെന്ന സൂചനയാണ് റിയാസിൽ നിന്ന് ലഭിക്കുന്നത്. കുടുംബപ്രശ്നങ്ങളാണ് കൊലപതകത്തിൽ കലാശിച്ചത്. ഇരുകുടുംബങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽകേസും നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു. അടുത്ത ബന്ധുവായ ഷാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. റിയാസ് മൻസിലിൽ അൽത്താഫാണ് കൊല്ലപ്പെട്ടത്. ഇടുക്കി ആനച്ചാലിലാണ് സംഭവം പ്രദേശവാസികളെ എല്ലാം ഞെട്ടിച്ചു.
പുലർച്ചെ 3 മണിയോടെ ചുറ്റികയുമായെത്തിയ ഷാൻ ആദ്യം ആക്രമിച്ചത് വാതിൽത്തുറന്നെത്തിയ സഫിയയെ. പിന്നാലെ മകൻ അൽത്താഫിനെ തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരും നിലംപതിച്ചതോടെ സമീപത്തെ വീട്ടിലെത്തി സഫിയയുടെ ഉമ്മ സൈനബയെയും ആക്രമിച്ചു. ആക്രമണ പരമ്പരിയിൽ പരിക്കേൽക്കാതെ രക്ഷപെട്ടത് മൂത്തമ്മയെ ആക്രമിക്കുന്നതുകണ്ട് ,ഭയന്ന് ഇരുളിലേയ്ക്ക് ഓടിമറഞ്ഞ ഇവരുടെ കൊച്ചുമകൾ റോഷിനി മാത്രം. കൊല്ലപ്പെട്ടത് ഏഴുവയസ്സുകാരനും.
സൈനബയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന് റോഷ്നി വീടിന് പുറത്തിറങ്ങി ഇരുളിലേയ്ക്ക് ഓടുകയായിരുന്നു. വീട്ടിലുള്ളവരെ വകവരുത്തിയ ഷാൻ പിന്നാലെ ഓടിയെത്തിയെങ്കിലും റോഷിനി പിടികൊടുക്കാതെ നേരം പുലരും വരെ പലസ്ഥലത്തായി ഒളിച്ചിരിക്കുകയായിരുന്നു. പുലർച്ചെ വെട്ടം വീണുതുടങ്ങിയതോടെ റോഷിനി കുറച്ചകലെയുള്ള അയൽവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അങ്ങനെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. വെള്ളത്തൂവൽ പൊലീസിൽ അറിയിച്ച ശേഷം അയൽക്കാർ ആക്രമണം നടന്ന വീടുകളിലെത്തുമ്പോൾ മൂന്നുപേർക്കും അനക്കമുണ്ടായിരുന്നില്ല.
തുടർന്ന് ഇവരെ ദുർഘടപാതയിലൂടെ ചുമന്നുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷാൻ കുട്ടിയുടെ മാതാവിന്റെ സഹോദരീയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവാണെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാനിന്റെ ആദ്യ പേര് സുനിൽ കുമാർ എന്നാണ്. ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് മതം മാറിയാണ് ഷൈലയ്ക്കൊപ്പം ഇയാൾ കൂടിയത്.
മറുനാടന് മലയാളി ലേഖകന്.