- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാര് പല വെറൈയിറ്റി കള്ളന്മാരെയും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ഐറ്റം ഇതാദ്യം; സുരേഷ് ഗോപിയുടെ ഹിറ്റ് ഡയലോഗുകളുമായി ബിജു മേനോൻ ചിത്രം ആനക്കള്ളന്റെ ട്രെയിലർ
തിയറ്ററിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന റഫീഖ്ഇബ്രാഹിം ചിത്രം പടയോട്ടത്തിന് ശേഷം ബിജു മേനോൻ നായകനായി മറ്റൊരു ചിത്രം കൂടി. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിെന്റ ട്രെയിലർ പുറത്തുവന്നു.ആനക്കള്ളൻ എന്ന് പേരിട്ട ചിത്രത്തിൽ കള്ളനായാണ് ബിജുവെത്തുന്നതാണ് ട്രെയിലറിൽ വ്യക്തമാകുന്നത്.ചിത്രം തകർപ്പൻ കോമഡിയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതോടൊപ്പം സുരേഷ് ഗോപിയുടെ ചില ഹിറ്റ് കഥാപാത്രങ്ങളുടെ ഡയലോഗുകളും ട്രെയിലർ നിറയുന്നുണ്ട്. പഞ്ചവർണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, കോയമ്പത്തൂർ, പാലക്കാട്, ഫോർട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ് . അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ദിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായിക
തിയറ്ററിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന റഫീഖ്ഇബ്രാഹിം ചിത്രം പടയോട്ടത്തിന് ശേഷം ബിജു മേനോൻ നായകനായി മറ്റൊരു ചിത്രം കൂടി. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിെന്റ ട്രെയിലർ പുറത്തുവന്നു.ആനക്കള്ളൻ എന്ന് പേരിട്ട ചിത്രത്തിൽ കള്ളനായാണ് ബിജുവെത്തുന്നതാണ് ട്രെയിലറിൽ വ്യക്തമാകുന്നത്.ചിത്രം തകർപ്പൻ കോമഡിയാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അതോടൊപ്പം സുരേഷ് ഗോപിയുടെ ചില ഹിറ്റ് കഥാപാത്രങ്ങളുടെ ഡയലോഗുകളും ട്രെയിലർ നിറയുന്നുണ്ട്.
പഞ്ചവർണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, കോയമ്പത്തൂർ, പാലക്കാട്, ഫോർട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ് .
അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ദിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായികുമാർ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
പഞ്ചവർണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. നാദിർഷ ഗാനങ്ങൾ ഒരുക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കരന്തൂർ, കോസ്റ്റ്യും - അരുൺ മനോഹർ.