- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യേശുദാസിനെ പോലെയൊന്നും ഖണ്ഡനാഥമില്ലെന്നാലും ആറു കട്ടയിൽ പാടാം ഞാൻ പ്രേമലോലനായി'; നാദിർഷായുടെ സംഗീതസംവിധാനത്തിൽ അടിപൊളി പാട്ടുമായി ബിജുമേനോൻ; ആന കള്ളനിലെ വീഡിയോ ഗാനം കാണാം
ആനക്കള്ളനിൽ ബിജുമേനോൻ ആലപിച്ച നിന്നെയൊന്നു കാണാനായി എന്ന് തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് നാദിർഷയാണ്.ഹാസ്യവും പ്രണയവും കലർന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഷംന കാസിമും അനുശ്രീയും നായികമാരാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, ധർമ്മജൻ, ഹരീഷ് കണാരൻ, കൈലാഷ്, ബാല, സരയു, പ്രിയങ്ക, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.<ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. ഛായാഗ്രഹണം ആൽബിയും എഡിറ്റിങ് ജോൺകുട്ടിയും നിർവഹിക്കുന്നു. സുരേഷ് ദിവാകർ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സപ്തരംഗ്‌സിനിമാസാണ്. രാജീവ് ആലുങ്കൽ, ഹരി നാരായണൻ എന്നിവരുടേതാണ് വരികൾ. പി ജയചന്ദ്രൻ, ചിത്ര, മധു ബാലകൃഷ്ണൻ, അഫ്‌സൽ തുടങ്ങിയവരാണ് മറ്റുഗാനങ്ങൾആലപിച്ചിരിക്കുന്നത്. ചേട്ടായീസ്, ലീല എന്നീ സിനിമകൾക്ക് ശേഷമാണ് ബിജു മോനോൻ ഒരിക്കൽ കൂടി പിന്നണി ഗായ
ആനക്കള്ളനിൽ ബിജുമേനോൻ ആലപിച്ച നിന്നെയൊന്നു കാണാനായി എന്ന് തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് നാദിർഷയാണ്.ഹാസ്യവും പ്രണയവും കലർന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ഷംന കാസിമും അനുശ്രീയും നായികമാരാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, ധർമ്മജൻ, ഹരീഷ് കണാരൻ, കൈലാഷ്, ബാല, സരയു, പ്രിയങ്ക, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.<
ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. ഛായാഗ്രഹണം ആൽബിയും എഡിറ്റിങ് ജോൺകുട്ടിയും നിർവഹിക്കുന്നു.
സുരേഷ് ദിവാകർ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സപ്തരംഗ്‌സിനിമാസാണ്. രാജീവ് ആലുങ്കൽ, ഹരി നാരായണൻ എന്നിവരുടേതാണ് വരികൾ. പി ജയചന്ദ്രൻ, ചിത്ര, മധു ബാലകൃഷ്ണൻ, അഫ്‌സൽ തുടങ്ങിയവരാണ് മറ്റുഗാനങ്ങൾആലപിച്ചിരിക്കുന്നത്.
ചേട്ടായീസ്, ലീല എന്നീ സിനിമകൾക്ക് ശേഷമാണ് ബിജു മോനോൻ ഒരിക്കൽ കൂടി പിന്നണി ഗായകനാവുന്നത്. മുൻപ് ബിജു മേനോൻ പാടിയപാട്ടുകൾ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.