- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമർത്തി ചുംബിച്ച് അഭിനയിച്ചാൽ എന്താ ആകാശം ഇടിഞ്ഞുവീഴുമോ? ചുണ്ടുകൾ തമ്മിൽ ചേരുന്നത് എങ്ങനെയാണ് മോശമാകുക? അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് താൻ ആസ്വദിച്ച് ചെയ്ത രംഗമാണെന്ന് തുറന്നുപറഞ്ഞ് ആൻഡ്രിയ
ചെന്നൈ: സിനിമയിൽ ലിപ് ലോക്ക് രംഗങ്ങളും നായകനും നായികയും തമ്മിൽ ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതുമെല്ലാം എക്കാലത്തും ചർച്ചയാവാറുണ്ട്. അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയാവുന്നതിനിടെ അത്തരമൊരു രംഗത്തിൽ അഭിനയിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായിക ആൻഡ്രിയ. സിദ്ധാർത്ഥും ആൻഡ്രിയയും ഇഴുകിച്ചേർന്ന് അഭിനയിച്ച ചിത്രം വലിയ ചർച്ചയാണിപ്പോൾ. ഇതിനിടെയാണ് താൻ ആസ്വദിച്ചാണ് ഈ രംഗങ്ങളിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നായിക നടിതന്നെ തുറന്നുപറച്ചിൽ നടത്തുന്നത്. ഇത്തരം രംഗങ്ങളിലഭിനയിക്കുന്നത് എന്തോ വലിയ കുറ്റമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ അതിലെന്താണ് തെറ്റെന്നാണ് ആൻഡ്രിയയുടെ ചോദ്യം. പിന്നണി ഗായികയായിട്ടാണ് ആൻഡ്രിയ സിനിമയിലേക്കെത്തിയതെങ്കിലും നടി, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച നടി കൂടിയാണ് ആൻഡ്രിയ. തന്റെ സിനിമയിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആൻഡ്രിയ ചുംബന രംഗങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. ചുംബന
ചെന്നൈ: സിനിമയിൽ ലിപ് ലോക്ക് രംഗങ്ങളും നായകനും നായികയും തമ്മിൽ ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതുമെല്ലാം എക്കാലത്തും ചർച്ചയാവാറുണ്ട്. അവൾ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയാവുന്നതിനിടെ അത്തരമൊരു രംഗത്തിൽ അഭിനയിച്ചതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായിക ആൻഡ്രിയ.
സിദ്ധാർത്ഥും ആൻഡ്രിയയും ഇഴുകിച്ചേർന്ന് അഭിനയിച്ച ചിത്രം വലിയ ചർച്ചയാണിപ്പോൾ. ഇതിനിടെയാണ് താൻ ആസ്വദിച്ചാണ് ഈ രംഗങ്ങളിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നായിക നടിതന്നെ തുറന്നുപറച്ചിൽ നടത്തുന്നത്.
ഇത്തരം രംഗങ്ങളിലഭിനയിക്കുന്നത് എന്തോ വലിയ കുറ്റമായിട്ടാണ് എല്ലാവരും കാണുന്നത്. എന്നാൽ അതിലെന്താണ് തെറ്റെന്നാണ് ആൻഡ്രിയയുടെ ചോദ്യം. പിന്നണി ഗായികയായിട്ടാണ് ആൻഡ്രിയ സിനിമയിലേക്കെത്തിയതെങ്കിലും നടി, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച നടി കൂടിയാണ് ആൻഡ്രിയ. തന്റെ സിനിമയിലെ അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആൻഡ്രിയ ചുംബന രംഗങ്ങളെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.
ചുംബന രംഗങ്ങളിലഭിനയിക്കുമ്പോൾ ആകാശം ഇടിഞ്ഞ് വീഴുന്നത് പോലെയാണ് പലരും വിചാരിക്കുന്നത്. ചുണ്ടുകൾ തമ്മിൽ ചേരുന്നതിനെയാണല്ലോ ചുംബനം എന്ന പറയുന്നത്. അപ്പോൾ അത് എങ്ങനെയാണ് മോശമാവും.- ആൻഡ്രിയ ചോദിക്കുന്നു. ആൻഡ്രിയ നായികയായി അഭിനയിച്ച ഹൊറർ സിനിമയാണ് അവൾ. സിനിമയിൽ അധരങ്ങൾ തമ്മിൽ അമർത്തി ചുംബിക്കുന്ന രംഗമുണ്ട്. സിനിമയിലെ പ്രധാന രംഗമായിരുന്നു അത്. അതിനാൽ തന്നെ താൻ ആ സീനിൽ തന്മയിത്വത്തോടെ തന്നെ അഭിനയിച്ചിരുന്നതായും നടി പറയുന്നു.
സിനിമ ഗ്ലാമർ ലോകമാണ്. താൻ തമിഴിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തനിക്ക് അഭിനയത്തിലുള്ള കഴിവ് പുറത്തെടുക്കാൻ പറ്റുന്ന കഥകളാണ് താൻ ഇനിയും പ്രതീക്ഷിക്കുന്നതെന്നും നടി പറയുന്നു. എന്നാൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ ആ നടിക്ക് പിന്നെയുള്ള സിനിമകളിലെല്ലാം അത് മാത്രമെ ചെയ്യാൻ പറ്റുകയുള്ളുവെന്ന് മുദ്രകുത്തപ്പെടുകയാണ് പതിവെന്നും ആൻഡ്രിയ പറയുന്നു.
ഹൊറർ സിനിമകളിലേക്ക് ഒരു നടി അമ്മ വേഷത്തിൽ അഭിനയിച്ചാൽ പിന്നീട് കിട്ടുന്ന കഥാപാത്രമെല്ലാം അമ്മയുടെയായിരിക്കും. അതുപോലെ തനിക്ക് കിട്ടുന്നത് ഹൊറർ സിനിമകളിലഭിനയിക്കാനാണെന്നാണ് ആൻഡ്രിയ പറയുന്നത്. ഇക്കാര്യത്തിൽ തനിക്ക് ദുഃഖമുള്ളതായും ആൻഡ്രിയ സൂചിപ്പിക്കുന്നു.
പിന്നണി ഗായികയായിട്ടായിരുന്നു ആൻഡ്രിയ സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് നടി, ഡാൻസർ, മ്യൂസിക് കമ്പോസർ, എന്നീ നിലകളിലും ശ്രദ്ധേയയായി. തമിഴ് സിനിമയിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും മലയാള സിനിമയിലും നായികയായിരുന്നു. ഫഹദ് നായകനായ അന്നയും റസൂലും ഉൾപ്പെടെ നാല് സിനിമകളിലാണ് ആൻഡ്രിയ മലയാളത്തിൽ അഭിനയിച്ചത്.