ണ്ട് റോറോ കൊച്ചിൻ ഷിപ്പ്യാർഡിൽ പണികഴിപ്പിച്ചു എങ്കിലും ഇപ്പോഴും ഒരെണ്ണം മാത്രമാണ് ഇത്രയേറെ തിരക്ക് ഉണ്ടായിട്ടും സർവീസ് നടത്തുന്നത്.വർഷം ഒന്ന് കഴിയുന്നു, കൊച്ചി ഷിപ്യാർഡ് റോറോ നിർമ്മിച്ചു നൽകിയിട്ട്. രണ്ടു റോറോ യും ഒരുമിച്ച് സർവീസ് നടത്തുവാനുള്ള വിദഗ്ധ ജോലിക്കാരുടെ(ഡ്രൈവർ) അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ഒരു റോറോ പ്രൊപ്പല്ലർ കല്ലിൽ ഇടിച്ചു ഒടിഞ്ഞതിനെ തുടർന്ന് മോശമായിട്ട് മാറ്റിയിട്ടിരിക്കുന്നത് മാസങ്ങളായി.

പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നഗരറോഡുകൾ ഒഴിവാക്കി പശ്ചിമകൊച്ചി നിവാസികൾക്ക് എറണാകുളം ഹൈക്കോട്ട് മേനക, വൈപ്പിൻ ഭാഗത്തേക്ക് വളരെ എളുപ്പത്തിൽ എത്തുവാൻ റോറോ സംവിധാനം വളരെ ഉപകരിക്കും. മിക്കവാറും സമയങ്ങളിൽ ബൈക്ക് യാത്രക്കാർ തിക്കി തിരക്കി പല അപകടവും സംഭവിക്കുന്നത് പതിവാണ്, കൂടാതെ ബൈക്ക് യാത്രക്കാർ തമ്മിൽ കലഹങ്ങളും ഒരു നിത്യസംഭവം ആണ്.

പ്രത്യേകിച്ച് പശിമ കൊച്ചിക്ക് ഒരു ദുരന്തമായി തീർന്ന ആരും കയറാത്ത ഡെമു ട്രെയിൻ സർവീസ് കൂടി ആയതോടെ, വാത്തുരുത്തി റെയിൽവേ ഗേറ്റ് മൂലം ഗതാഗതക്കുരുക്ക് വളരെ രൂക്ഷമായിരിക്കുകയാണ്. ടൂറിസം മേഖലയെയും, റോ റോ സർവീസ് തിരക്ക് വളരെഅധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സാമൂഹ്യ മാദ്യമങ്ങളിൽ ഇപ്പോൾ തന്നെ ഇത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

ഈ അവസ്ഥയിൽ രണ്ടു റോറോ യും ഒരുമിച്ച് സർവീസ് നടത്തി ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന കൊച്ചി നഗരത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് കളക്ടർക്കും, കിൻകോ കമ്പനി സെക്രട്ടറിക്കും പരാതികൾ നൽകി.

പശ്ചിമ കൊച്ചി നിവാസികളുടെ ഇനിയും പരിഗണിച്ചില്ല എങ്കിൽ സമര പരിപാടികളും, നിയമ നടപടികളും ആയി മുന്നോട്ട് പോകും എന്ന്, ആം ആദ്മി കൊച്ചി മണ്ഡലം കണ്വീനർ അലക്‌സാണ്ടർ പറഞ്ഞു. മറ്റു ഭാരവാഹികൾ ആയ, ഹംസക്കോയ, P.V. ലോറൻസ്, സെബാസ്റ്റ്യൻപൈലി, സുബ്രമണ്യൻ എന്നിവരും സാരിക്കുകയുണ്ടായി.