- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറു മാസത്തിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ; പ്രതിമാസം 5000 രൂപ അലവൻസ്; ഉത്തരാഖണ്ഡിൽ വൻവാഗ്ദാനങ്ങളുമായി എ.എ.പി കെജ്രിവാളിന്റെ പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെ
ഡെറാഡൂൺ: ആറു മാസത്തിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ, പ്രതിമാസം 5000 രൂപ അലവൻസ്; ഉത്തരാഖണ്ഡിൽ വൻവാഗ്ദാനങ്ങളുമായി എ.എ.പി.ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വൻ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. ആറു മാസത്തിനുള്ളിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ, പ്രതിമാസം അയ്യായിരം രൂപ അലവൻസ്, ജോലികൾക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ചത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഉത്തരാഖണ്ഡ് സന്ദർശനത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. തൊഴിലില്ലായ്മ മൂലം ഉത്തരാഖണ്ഡിലെ യുവാക്കൾ കുടിയേറ്റത്തിന് നിർബന്ധിതരാവുകയാണ്. അതിനാൽ യുവാക്കൾക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കണമെന്നും കെജ്രിവാൾ പറഞ്ഞു.
ലക്ഷ്യബോധമുള്ള ഒരു സർക്കാരുണ്ടെങ്കിൽ അത് സാധ്യമാകുമെന്നും ഉത്തരാഖണ്ഡ് സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് കെജ്രിവാൾ ഉത്തരാഖണ്ഡ് സന്ദർശിക്കുന്നത്. ഹാൽദ്വാനിയിൽ നടക്കുന്ന തിരംഗയാത്രയിലും കെജ്രിവാൾ പങ്കെടുക്കും.
മറുനാടന് മലയാളി ബ്യൂറോ