- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് സെന്റർ ആം ആദ്മി പാർട്ടി രണ്ടാം ഘട്ട സമരം നടത്തി
ഫോർട്ടുകൊച്ചി ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു. നാളിതുവരെ ആയിട്ടും രോഗികൾക്ക് തുറന്നു കൊടുത്തിട്ടില്ല. ഇതിന്റെ പശ്ചാതലത്തിൽ ആം ആദ്മി പാർട്ടി കൊച്ചി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട സമര പരിപാടികളും, പോസ്റ്റർപ്രചാരണവും നടത്തി. വൈകുന്നേരം 6:30ന് ഫോർട്ടുകൊച്ചി ബീച്ചിൽ നിന്നു തുടങ്ങിയ പ്രതിഷേധ സമരവും ,ഡയാലിസിസ് സെന്റ ർ ആരംഭിക്കാതത്തിനു പിന്നിലെ സാഹചര്യങ്ങളും മട്ടാഞ്ചേരി ചെറളായിക്കടവ്, പുതിയ റോഡ് ജംഗ്ഷൻ, ലോബോ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ വിശധീകരിക്കുകയും ഉണ്ടായി. പല പരിപാടികളും വെറും ഉല്ഘാടനത്തിനും, പത്രത്തിൽ വാർത്തയും ചിത്രവും വരുന്നതിലേക്ക് മാത്രം ഒതുങ്ങുന്നതായും, ഭരണ കക്ഷിയിലെ തന്നെ ഒരു പാർട്ടി ആശുപത്രിക്ക് മുമ്പിൽ ഡയാലിസിസ് സെന്റർ പ്രവര്തിപ്പിക്കാതതിനെതിരെ കൗണ്ട് ഡൗൺ ബോർഡ് സ്ഥപിചിരിക്കുന്നതു ജനങ്ങളെ തീർത്തും വിഡ്ഢിക ൾ ആക്കുന്നതിനു തുല്യമാണ് എന്നും പറയുകയുണ്ടായി. ഈ ഡയാലിസിസ് സെന്റെര്‌നു അത്യാവശ്യമായ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്
ഫോർട്ടുകൊച്ചി ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഉൽഘാടനം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു. നാളിതുവരെ ആയിട്ടും രോഗികൾക്ക് തുറന്നു കൊടുത്തിട്ടില്ല. ഇതിന്റെ പശ്ചാതലത്തിൽ ആം ആദ്മി പാർട്ടി കൊച്ചി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട സമര പരിപാടികളും, പോസ്റ്റർപ്രചാരണവും നടത്തി.
വൈകുന്നേരം 6:30ന് ഫോർട്ടുകൊച്ചി ബീച്ചിൽ നിന്നു തുടങ്ങിയ പ്രതിഷേധ സമരവും ,ഡയാലിസിസ് സെന്റ ർ ആരംഭിക്കാതത്തിനു പിന്നിലെ സാഹചര്യങ്ങളും മട്ടാഞ്ചേരി ചെറളായിക്കടവ്, പുതിയ റോഡ് ജംഗ്ഷൻ, ലോബോ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ വിശധീകരിക്കുകയും ഉണ്ടായി.
പല പരിപാടികളും വെറും ഉല്ഘാടനത്തിനും, പത്രത്തിൽ വാർത്തയും ചിത്രവും വരുന്നതിലേക്ക് മാത്രം ഒതുങ്ങുന്നതായും, ഭരണ കക്ഷിയിലെ തന്നെ ഒരു പാർട്ടി ആശുപത്രിക്ക് മുമ്പിൽ ഡയാലിസിസ് സെന്റർ പ്രവര്തിപ്പിക്കാതതിനെതിരെ കൗണ്ട് ഡൗൺ ബോർഡ് സ്ഥപിചിരിക്കുന്നതു ജനങ്ങളെ തീർത്തും വിഡ്ഢിക ൾ ആക്കുന്നതിനു തുല്യമാണ് എന്നും പറയുകയുണ്ടായി.
ഈ ഡയാലിസിസ് സെന്റെര്‌നു അത്യാവശ്യമായ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് പോലും ഇല്ലാതെ ആണ് മു ൻ കൊച്ചി മേയർ ടോണി ചമ്മിണി അടക്കം ഉണ്ടായിരുന്ന വേദിയി ൽ മുൻ ആരോഗ്യ മന്ത്രി വി എസ്. ശിവകുമാ ർ 2016 ജനുവരിയിൽ സന്റെർ ഉല്ഘാടന നാടകം നടത്തിയത്. ഈ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങേണ്ട കൊച്ചിൻ കോർപ്പറേഷൻ ഇതിനു വേണ്ട ഒരു പേപ്പ ർ പോലും ആ സമയത്ത്‌നീക്കിയിട്ടുണ്ടായിരുന്നില്ല, ഏതാനും ആഴ്ചകൾക്ക് മുന്പ് മാത്രമാണ് ഈ പ്ലാന്റ്പൂർത്തിയാക്കിയത്.
പുതിയ എംഎൽഎ കെ ജെ മാക്‌സി ഉദ്ഘാടനംചെയ്യും എന്ന് ഉറപ്പു പറഞ്ഞിട്ടും ഒരു മാസം കഴിഞ്ഞു. അധിക്രതരുടെ അനാസ്ഥ ഇനിയും തുടർന്നാ ൽ ഈ പ്രതിഷേധംമണ്ഡലത്തിന്റെ എല്ലാ സ്ഥലങ്ങളിലും വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധ സമരത്തെ അഭിസംഭോധന ചെയ്തു കൊണ്ട് A.C.W (AAP ANTI CORRUPTION WING)സംസ്ഥാന കൺവീനർജിജോ കോതമംഗലം, കൊച്ചി നിയോജക മണ്ഡലം കൺവീനർ.K. J.ജോസഫ്,എറണാകുളം ജില്ലാ മുൻ രാഷ്ട്രീയ കാര്യ സമിതിയംഗം C.S. ജോസഫ്, കൊച്ചി നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കൊച്ചി എന്നിവർ സംസാരിച്ചു.
എറണാകുളം ജില്ലാ കൺവീനർ ഷക്കീറലി, കൊച്ചി നിയോജക മണ്ഡലം ട്രഷറർ.C.A. ജോൺസൺ, മട്ടാഞ്ചേരി മേഖലാ കൺവീനർഹംസക്കോയ, ജോ: കൺവീനർ ഫൈസൽ, എന്നിവരും പങ്കെടുത്തു.


