- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽഭിത്തി നിർമ്മാണത്തിൽ കേരളത്തിൽ വ്യാപകമായ അഴിമതിയും ക്രമക്കേടും
കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കല്ലുകൾ പാകുന്നതിലാണ് വ്യാപകമായി അഴിമതി നടന്നിരിക്കുന്നത്.വിജിലൻസിലും, മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും എല്ലാം കഴിഞ്ഞ യു. ഡി. ഫ്‌സർക്കാരിന്റെ കാലം മുതൽ നൽകിയ പരാതികൾ അധികാരികൾ കണ്ടില്ല എന്ന്‌നടിച്ചപ്പോൾ, പരാതിക്കാരനായ കൊച്ചിയിൽ ചെല്ലാനത്തുള്ള ജോർജ് കാളിപറമ്പിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല എന്ന അധികൃതരുടെ നിലപാടിനെ ഹൈക്കോടതി തള്ളിക്കളഞ്ഞു. മാർച്ച് 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കടൽഭിത്തിനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻഹൈക്കോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുജനതാത്പര്യാർത്ഥവും ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്ന രീതിയിലുള്ളഭരണസംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തുന്നതിനു വേണ്ടിയുംകടൽഭിത്തി നിർമ്മാണവുമായ് ബന്ധപ്പെട്ട് സർക്കാർ സത്യവാങ്ങ്മൂലം വേണമെന്ന്‌ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഭരണത്തിലിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ള ചില ആളുകൾ കടൽഭിത്തി നിർമ്മാ
കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കല്ലുകൾ പാകുന്നതിലാണ് വ്യാപകമായി അഴിമതി നടന്നിരിക്കുന്നത്.വിജിലൻസിലും, മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും എല്ലാം കഴിഞ്ഞ യു. ഡി. ഫ്‌സർക്കാരിന്റെ കാലം മുതൽ നൽകിയ പരാതികൾ അധികാരികൾ കണ്ടില്ല എന്ന്‌നടിച്ചപ്പോൾ, പരാതിക്കാരനായ കൊച്ചിയിൽ ചെല്ലാനത്തുള്ള ജോർജ് കാളിപറമ്പിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ബന്ധപ്പെട്ട ഫയലുകൾ കാണാനില്ല എന്ന അധികൃതരുടെ നിലപാടിനെ ഹൈക്കോടതി തള്ളിക്കളഞ്ഞു. മാർച്ച് 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കടൽഭിത്തിനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സത്യവാങ്ങ്മൂലം സമർപ്പിക്കാൻഹൈക്കോടതി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുജനതാത്പര്യാർത്ഥവും ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്ന രീതിയിലുള്ളഭരണസംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തുന്നതിനു വേണ്ടിയുംകടൽഭിത്തി നിർമ്മാണവുമായ് ബന്ധപ്പെട്ട് സർക്കാർ സത്യവാങ്ങ്മൂലം വേണമെന്ന്‌ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ഭരണത്തിലിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ള ചില ആളുകൾ കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയുടെ പങ്ക് പറ്റിയിട്ടുള്ളവരാണെന്ന് ജോർജ്കാളിപറമ്പിൽ പറഞ്ഞു. കൊച്ചിയിലെ ആം ആദ്മി പാർട്ടിയുടെ സജീവപ്രർത്തകനാണ് ജോർജ് കാളിപറമ്പിൽ.