പെമ്പിളൈ ഒരുമൈ നടത്തുന്ന ധീരമായ പോരാട്ടം ഒരു പുതിയ ഘട്ടത്തിലേക്ക്കടക്കുകയാണ്, നാളെ ഏപ്രിൽ 25 നു രാവിലെ മുതൽ പെമ്പിളൈ ഒരുമൈ നേതാക്കൾനിരാഹാരത്തിലേക്ക് പോവുകയാണ്, അതോടൊപ്പം അതിനെ പിന്തുണയ്ക്കുന്ന, ആംആദ്മി സംസ്ഥാന കൺവീനർ എന്ന നിലയിൽ ഞാനും നിരാഹാര സമരത്തിൽ പങ്കുചേരുകയാണ്.

പെമ്പിളൈ ഒരുമൈ, എന്ന വിപ്ലവ സമര നേതാക്കളെ ഹീനമായ ഭാഷയിൽആക്ഷേപിച്ച, മലയാളികൾക്കെല്ലാം നാണക്കേട് വരുത്തി വച്ച മന്ത്രി എം. എം.മണി ഉടൻ രാജി വയ്ക്കണം എന്നും, പെമ്പിളൈ ഒരുമൈ നേതാക്കളോട് മാപ്പ് പറയണംഎന്നും ഈ ഘട്ടത്തിൽ ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു. ഇത്തരം തരംതാഴ്ന്ന പ്രസ്താവന വഴി കേരള സ്ത്രീത്വത്തെ തന്നെ, മന്ത്രിയും സർക്കാരുംഅപമാനിക്കുകയാണ് ഉണ്ടായതെന്നും കൺവീനർ സി ആർ നീലകണ്ഠൻ അറിയിച്ചു.