- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഡ്ഢിവേഷം മാറ്റി ബാങ്ക്ഗ്യാരണ്ടി നൽകാൻ സർക്കാർ തയാറാകണം - ആം ആദ്മി പാർട്ടി
സ്വാശ്രയ ഫ്രീസ് ഘടന നിശ്ചയിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ വരുത്തിയ സംസ്ഥാന സർക്കാർ സുപ്രീം കോടതി നിർദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഉറപ്പു വരുത്തി പാവപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കണമെന്ന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർസി .ആർ.നീലകണ്ഠൻ ആവശ്യപ്പെട്ടു. പത്തുലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഏറ്റെടുത്തഡൽഹിയെ ഇക്കാര്യത്തിൽ കേരളത്തിന് മാതൃകയാക്കാവുന്നതാണ്.ഫീസ് പരിഷ്‌കരണമെന്ന പേരിൽ യാതൊരു തത്വദീക്ഷയുമില്ലാതെ പെരുമാറിയ സർക്കാർ,സ്വാശ്രയ മാനേജ്‌മെന്റുകളുടെ കണ്ണീരിനല്ല കഷ്ടപ്പെട്ട് പഠിച്ചിട്ടും വൻതുകമുടക്കാനില്ലാത്തതിനാൽ ആഗ്രഹിച്ച പഠനം മുടങ്ങിയ കുട്ടികളുടെ കണ്ണീരിനാണ് വിലകൽപിക്കേണ്ടത്എല്ലാ വർഷവും പ്രവേശന പരീക്ഷ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റിന്റെയുംഫീസിന്റെയും കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. പ്രവേശന സമയം വരെ അനിശ്ചിതത്വം തുടർന്ന് ഒടുവിൽ വിദ്യാർത്ഥികളുടെ മനസ് തകർക്കുന്ന സാഹചര്യംപ്രതിവർഷം സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സ്വാശ്രയ മേഖലയിൽ എല്ലാവർഷവും ബോധപൂർവം ഉണ്ടാക്കുന്ന ഈ അവസ്ഥ സംസ്ഥാനത്തും പുറത്ത
സ്വാശ്രയ ഫ്രീസ് ഘടന നിശ്ചയിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ വരുത്തിയ സംസ്ഥാന സർക്കാർ സുപ്രീം കോടതി നിർദ്ദേശിച്ച ബാങ്ക് ഗ്യാരണ്ടി ഉറപ്പു വരുത്തി പാവപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കണമെന്ന് ആംആദ്മി പാർട്ടി സംസ്ഥാന കൺവീനർസി .ആർ.നീലകണ്ഠൻ ആവശ്യപ്പെട്ടു.
പത്തുലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഏറ്റെടുത്തഡൽഹിയെ ഇക്കാര്യത്തിൽ കേരളത്തിന് മാതൃകയാക്കാവുന്നതാണ്.ഫീസ് പരിഷ്‌കരണമെന്ന പേരിൽ യാതൊരു തത്വദീക്ഷയുമില്ലാതെ പെരുമാറിയ സർക്കാർ,സ്വാശ്രയ മാനേജ്‌മെന്റുകളുടെ കണ്ണീരിനല്ല കഷ്ടപ്പെട്ട് പഠിച്ചിട്ടും വൻതുക
മുടക്കാനില്ലാത്തതിനാൽ ആഗ്രഹിച്ച പഠനം മുടങ്ങിയ കുട്ടികളുടെ കണ്ണീരിനാണ് വിലകൽപിക്കേണ്ടത്എല്ലാ വർഷവും പ്രവേശന പരീക്ഷ ഫലം വരുന്നതിന് മുമ്പ് തന്നെ സീറ്റിന്റെയുംഫീസിന്റെയും കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. പ്രവേശന സമയം വരെ അനിശ്ചിതത്വം തുടർന്ന് ഒടുവിൽ വിദ്യാർത്ഥികളുടെ മനസ് തകർക്കുന്ന സാഹചര്യം
പ്രതിവർഷം സൃഷ്ടിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല.
സ്വാശ്രയ മേഖലയിൽ എല്ലാവർഷവും ബോധപൂർവം ഉണ്ടാക്കുന്ന ഈ അവസ്ഥ സംസ്ഥാനത്തും പുറത്തുമുള്ള വിദ്യാഭ്യാസകൊള്ളക്കാർക്ക് വളം വച്ചു കൊടുക്കലാണ്. സ്വാശ്രയ മാനേജ്‌മെന്റുകൾക്ക് വേണ്ടിവിഡ്ഢിവേഷം കെട്ടുന്നവരായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാറുന്നത് അങ്ങേയറ്റംഅപലപനീയമാണ്.ഓരോ വർഷവും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നഅരക്ഷിതാവസ്ഥയ്ക്ക് ഈ വർഷം തന്നെ അന്ത്യം കുറിച്ച് ശാശ്വത പരിഹാരം എന്ന നിലയിൽ,വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം നിയമനിർമ്മാണമടക്കമുള്ള വഴിയിലൂടെ
കണ്ടെത്തണമെന്നും സി.ആർ. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.