- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ഭരണം മദ്യലോബിയുടെ പിടിയിൽ; ആം ആദ്മി പാർട്ടി
മദ്യവർജനം പ്രഖ്യാപിത പരിപാടിയായി അധികാരത്തിൽ വന്ന ഇടതുസർക്കാർ മദ്യരാജാക്കന്മാരുടെ ദാസ്യവേല ചെയ്യുന്നവരായിഅധ:പതിച്ചുവെന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയ കാര്യ സമിതി ആരോപിച്ചു.സർക്കാറിന്റെ എല്ലാ നടപടികളും കേരളത്തിന്റെ കുടുംബ സ്വാസ്ഥ്യത്തെതകർക്കുന്ന മദ്യത്തിന്റെ യഥേഷ്ട ലഭ്യതയ്ക്കും തലമുറകളിലേക്കുള്ളഅപകടകരമായ വ്യാപനത്തിനും വഴിവയ്ക്കുന്നതാണെന്ന് കൺവീനർ സി.ആർനീലകണ്ഠൻ പറഞ്ഞു. പൂട്ടിയ ബാറുകൾ തുറക്കാൻ ദേശീയ പാതകൾ പോലും ഡിഗ്രേഡ് ചെയ്യാന്മടി കാണിക്കാതിരുന്ന സർക്കാർ ഇപ്പോൾ ആരാധനാലയങ്ങളിൽ നിന്നുംവിദ്യലയങ്ങളിൽ നിന്നുമുള്ള ഭൂരപരിധി വെട്ടിക്കുറച്ചത് മദ്യരാജാക്കന്മാരെസഹായിക്കാൻ വേണ്ടി മാത്രമാണ്. മദ്യശാലകൾക്കെതിരെ ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങൾഅവഗണിക്കുകയും മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം അട്ടിമറിക്കുകയും ചെയ്തഗവൺമെന്റ് മദ്യ മുതലാളിമാർക്ക് വേണ്ടി മാത്രം നിലകൊള്ളുകയാണ്.ദൂരപരിധി അന്യായമായി പുനഃക്രമീകരിച്ച നടപടി ഇക്കാര്യത്തിൽ വമ്പിച്ചഅഴിമതി നടന്നു എന്ന സംശയം കൂടി ജനിപ്പി
മദ്യവർജനം പ്രഖ്യാപിത പരിപാടിയായി അധികാരത്തിൽ വന്ന ഇടതുസർക്കാർ മദ്യരാജാക്കന്മാരുടെ ദാസ്യവേല ചെയ്യുന്നവരായിഅധ:പതിച്ചുവെന്ന് ആം ആദ്മി പാർട്ടി രാഷ്ട്രീയ കാര്യ സമിതി ആരോപിച്ചു.സർക്കാറിന്റെ എല്ലാ നടപടികളും കേരളത്തിന്റെ കുടുംബ സ്വാസ്ഥ്യത്തെതകർക്കുന്ന മദ്യത്തിന്റെ യഥേഷ്ട ലഭ്യതയ്ക്കും തലമുറകളിലേക്കുള്ളഅപകടകരമായ വ്യാപനത്തിനും വഴിവയ്ക്കുന്നതാണെന്ന് കൺവീനർ സി.ആർനീലകണ്ഠൻ പറഞ്ഞു.
പൂട്ടിയ ബാറുകൾ തുറക്കാൻ ദേശീയ പാതകൾ പോലും ഡിഗ്രേഡ് ചെയ്യാന്മടി കാണിക്കാതിരുന്ന സർക്കാർ ഇപ്പോൾ ആരാധനാലയങ്ങളിൽ നിന്നുംവിദ്യലയങ്ങളിൽ നിന്നുമുള്ള ഭൂരപരിധി വെട്ടിക്കുറച്ചത് മദ്യരാജാക്കന്മാരെസഹായിക്കാൻ വേണ്ടി മാത്രമാണ്.
മദ്യശാലകൾക്കെതിരെ ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങൾഅവഗണിക്കുകയും മദ്യശാലകൾ അനുവദിക്കുന്നതിന് തദ്ദേശ ഭരണസ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം അട്ടിമറിക്കുകയും ചെയ്തഗവൺമെന്റ് മദ്യ മുതലാളിമാർക്ക് വേണ്ടി മാത്രം നിലകൊള്ളുകയാണ്.
ദൂരപരിധി അന്യായമായി പുനഃക്രമീകരിച്ച നടപടി ഇക്കാര്യത്തിൽ വമ്പിച്ചഅഴിമതി നടന്നു എന്ന സംശയം കൂടി ജനിപ്പിക്കുന്നതാണ്.
മദ്യ വിറ്റുവരവിൽ നിന്നുള്ള നികുതി കൊണ്ട് ചിലവു നടത്താമെന്ന് കരുതുന്നസർക്കാർ കേരളത്തിന് അപമാനമാണ്. ജനങ്ങളോടാണ് പ്രതിബദ്ധതയെങ്കിൽഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ കുടുംബാന്തരീക്ഷം തകർക്കുന്ന നടപടിയിൽ നിന്നും സർക്കാർ പിന്നോക്കംപോകാത്ത പക്ഷം ഉചിതമായ സമരമാർഗ്ഗങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും.